ന്യുഡെല്‍ഹി: പാർപ്പിടം, റോഡ് കണക്റ്റിവിറ്റി, പൈപ്പ് വെള്ളം, മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ, സോളാർ തെരുവ് വിളക്കുകൾ, മൊബൈൽ ടവറുകൾ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര മന്ത്രിസഭായോഗം.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (Prime Minister Garib Kalyan Yojana - PMGKAY) അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചു. സൗജന്യ ഭക്ഷ്യധാന്യ പദ്ധതി (Free food grain scheme) 2024 ജനുവരി 1 മുതൽ 5 വർഷത്തേക്കാണ് നീട്ടുക. 81 കോടി ആളുകൾക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. പാവപ്പെട്ട കുടുംബങ്ങൾക്ക് ഓരോ മാസവും 5 കിലോ ഭക്ഷ്യധാന്യം ലഭിക്കും. 5 വർഷത്തേക്കായി 11,80,000 രൂപയാണ് പദ്ധതിയ്‌ക്കായി സര്‍ക്കാര്‍ ചെലവ്.
കൂടാതെ 2024 മാർച്ചോടെ കാർഷിക മേഖലയില്‍ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് (Women's Self Help Groups) 500 ഡ്രോണുകൾ അനുവദിച്ചു. അടുത്ത 2 വർഷത്തിനുള്ളിൽ 14,500 ഡ്രോണുകൾ വനിതാ സ്വയം സഹായ സംഘങ്ങൾക്കായി ലഭ്യമാക്കും. മൊത്തം 10 ലക്ഷം രൂപ ചെലവിൽ 8 ലക്ഷം കേന്ദ്രം നൽകും.
പതിനാറാം ധനകാര്യ കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് (terms of reference finalised) അന്തിമമായി. 16-ാം ധനകാര്യ കമ്മിഷൻ (16th Finance Commission) 2026-31 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്കാണ്. 2025 ഒക്‌ടോബറിൽ റിപ്പോർട്ട് സമർപ്പിക്കും. കൂടാതെ ജൻമാൻ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി (Cabinet approves Janman scheme). പ്രധാനമന്ത്രി ജൻമാൻ പദ്ധതിക്ക് 24,100 കോടി രൂപ ചിലവാകും, അതിൽ 15,300 കോടി കേന്ദ്രവും ബാക്കി സംസ്ഥാനങ്ങളും നൽകും. 18 സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കും ഇതിലൂടെ 28,16,000 ആദിവാസികൾക്ക് പ്രയോജനമുണ്ടാകും.
കോഴ്‌സുകൾ ആരംഭിക്കാൻ തീരുമാനം: പുതുതലമുറ ബി ടെക്, എം ടെക് കോഴ്‌സുകൾ ആരംഭിക്കാൻ മന്ത്രിസഭ യോഗത്തിന്‍റെ തീരുമാനം. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് എഞ്ചിനീയറിങ് കോളജുകളിലാണ് പുതുതലമുറ ബി ടെക് - എം ടെക് കോഴ്‌സുകൾ ആരംഭിക്കുക. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ എം ടെക് സ്ട്രക്ച്ചറൽ എഞ്ചിനീയറിങ്, ബി ടെക് ഇലക്ട്രോണിക്‌സ് ആന്‍റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് കോഴ്‌സുകൾ അഡീഷണൽ ഡിവിഷനായും അനുവദിച്ചു.
പാലക്കാട് ശ്രീകൃഷ്‌ണപുരം എഞ്ചിനീയറിങ് കോളജിൽ എം ടെക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് ഡാറ്റ സയൻസ്, എം ടെക് ഇന്‍റർനെറ്റ് ഓഫ് തിങ്സ് എന്നീ കോഴ്‌സുകളാണ് അനുവദിച്ചത്. തൃശ്ശൂർ ഗവൺമെന്‍റ് എഞ്ചിനീയറിങ് കോളജിൽ എം ടെക് റോബോട്ടിക്‌സ് ആന്‍റ് ഓട്ടോമേഷൻ, എം ടെക് എൻജിനീയറിങ് ഡിസൈൻ കോഴ്‌സുകളും അഡിഷണൽ കോഴ്‌സായി ബി ടെക് സൈബർ ഫിസിക്കൽ സിസ്റ്റം, ബി ടെക് ഇലക്ട്രോണിക്‌സ് ആന്‍റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നീ കോഴ്‌സുകളും അനുവദിച്ചു.
ALSO READ: കേരളത്തിൽ പുതുതലമുറ ബി ടെക് - എം ടെക് കോഴ്‌സുകൾ ആരംഭിക്കാൻ തീരുമാനം