ETV Bharat / bharat

'സ്‌ത്രീകളെ അശ്ലീലകരമായി ചിത്രീകരിച്ചു' ; മറാത്തി ചിത്രത്തിനെതിരെ ദേശീയ വനിത കമ്മിഷന്‍ - 'നയ വരണ്‍ ബാത്ത്‌ ലോഞ്ച കൊന്‍ നയ കോഞ്ച'യുടെട്രെയിലര്‍

മറാത്തി ചിത്രമായ 'നയ വരണ്‍ ബാത്ത്‌ ലോഞ്ച കൊന്‍ നയ കോഞ്ച'യില്‍ സ്‌ത്രീകളേയും കുട്ടികളേയും അശ്ലീലകരമായി ചിത്രീകരിക്കുന്നുവെന്നാണ് പരാതി

trailor of Nay Varan Bhat Loncha Kon Nay Koncha  national commission for women on Nay Varan Bhat Loncha Kon Nay Koncha trailor  'നയ വരണ്‍ ബാത്ത്‌ ലോഞ്ച കൊന്‍ നയ കോഞ്ച'യുടെട്രെയിലര്‍  മറാത്തി ചിത്രത്തിന്‍റെ ട്രെയിലറില്‍ വനിതാ കമ്മീഷന്‍റെ ഇടപെടല്‍
"സ്‌ത്രീകളെ അശ്ലീലകരമായി ചിത്രീകരിച്ചു";മറാത്തി ചിത്രത്തിന്‍റെ ട്രെയിലര്‍ സെന്‍സര്‍ചെയ്യണമെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍
author img

By

Published : Jan 13, 2022, 9:27 AM IST

ന്യൂഡല്‍ഹി : റീലിസിങ്ങിന് തയ്യാറെടുക്കുന്ന മറാത്തി ചിത്രമായ 'നയ വരണ്‍ ബാത്ത്‌ ലോഞ്ച കൊന്‍ നയ കോഞ്ച' സ്‌ത്രീകളേയും കുട്ടികളേയും അശ്ലീലകരമായി ചിത്രീകരിക്കുന്നുവെന്ന പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്‌ ദേശീയ വനിത കമ്മിഷന്‍റെ കത്ത്.

ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് സെന്‍സര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തണമെന്നാണ്‌ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ വാര്‍ത്താവിതരണ മന്ത്രാലയ സെക്രട്ടറിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നത്‌. ലൈംഗിക ചുവയുള്ള ഉള്ളടക്കങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്നില്ലെന്ന്‌ ഉറപ്പുവരുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

  • NCW chief writes to I&B Ministry to censor the trailer and sexually explicit scenes of upcoming Marathi film "Nay Varan Bhat Loncha Kon Nay Koncha'; condemns the open circulation of sexually explicit content involving minors on social media platforms pic.twitter.com/rWfOf6338K

    — ANI (@ANI) January 12, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ:ബോളിവുഡ്‌ പ്രതീക്ഷ പങ്കുവെച്ച്‌ രശ്‌മിക മന്ദാന

മഹാരാഷ്‌ട്രീയയിലെ ഭാരതീയ സ്‌ത്രീ ശക്‌തി എന്ന സംഘടനയില്‍ നിന്ന്‌ ചിത്രത്തിനെതിരെ പരാതി ലഭിച്ചെന്ന്‌ ദേശീയ വനിത കമ്മിഷന്‍ വ്യക്‌തമാക്കി. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഈ മാസം പത്തിനാണ്‌ പുറത്തുവന്നത്‌. സ്‌ത്രീകളേയും കുട്ടികളേയും അശ്ലീലകരമായി ചിത്രീകരിക്കുന്ന ട്രെയ്‌ലര്‍ സമൂഹ മാധ്യമങ്ങളില്‍ ലഭ്യമാണെന്നും അതുകൊണ്ടുതന്നെ ഇത്‌ യാതൊരു നിയന്ത്രണമില്ലാതെ കുട്ടികള്‍ക്കടക്കം ലഭ്യമാണെന്നും ദേശീയ വനിത കമ്മിഷന്‍റെ കത്തില്‍ പറയുന്നു.

കത്തിന്‍റെ പകര്‍പ്പ്‌ സെന്‍ഡ്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അധ്യക്ഷന്‍ പ്രസൂണ്‍ ജോഷിക്കും അയച്ചിട്ടുണ്ട്. സ്വീകരിച്ച നടപടി എന്താണെന്ന്‌ കമ്മിഷനെ അറിയിക്കണമെന്ന്‌ വാര്‍ത്താവിതരണ മന്ത്രാലയത്തോട്‌ കമ്മിഷന്‍ ആവശ്യപ്പെട്ടു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.