ETV Bharat / bharat

Independence day| 77 മത്‌ സ്വാതന്ത്ര്യദിനം ; ആശംസകൾ അറിയിച്ച് പ്രിയ താരങ്ങൾ - ജയ്ഹിന്ദ്

77ാമത്‌ സ്വാതന്ത്ര്യദിനത്തിൽ ആരാധകർക്കായി സ്വാതന്ത്ര്യദിനാശംസകൾ നേരുകയാണ് പ്രിയ താരങ്ങൾ. നടൻ ജാക്കി ഷ്റോഫ്, കരണ്‍ ജോഹർ, ഫറ ഖാൻ, സുനിൽ ഷെട്ടി തുടങ്ങി നിരവധി പേരാണ് സോഷ്വൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രത്യേക പോസ്‌റ്റുകളിട്ടത്.

independence Day  indian celebrities  independence day wished with their fans with post  independence day wishes  celebrities independence day messages  77th Independence Day  Jackie Shroff  social media handles  instagram  instagram post  instagram post by actors  bollywood  film actors  Karan Johar  Karan Johar post  Suniel Shetty  Suniel Shetty post  Nimrat Kaur  Nimrat Kaur insta post  Kajal Aggarwal  kajal agarwal her husband Gautam Kitchlu  Happy Independence day  Kangana Ranaut  Netaji Subhas Chandra Bose  Kunal Kemmu  77ാം മത്‌ സ്വാതന്ത്ര്യദിനം  ആരാധകർക്കായ് ആശംസകൾ അറിയിച്ച് പ്രിയ താരങ്ങൾ  സോഷ്വൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രത്യേക പോസ്‌റ്റുകൾ  കരണ്‍ ജോഹർ  സുനിൽ ഷെട്ടി  ഫറാ ഖാൻ കുന്ദർ  കാജൽ അഗർവാൾ  ഭൂമി പെഡ്‌നേക്കർ  കങ്കണ റണാവത്ത്  നിമ്രത് കൗർ  അജയ് ദേവ്ഗൺ ഇൻസ്‌റ്റഗ്രാം  അജയ് ദേവ്ഗൺ  ജയ്ഹിന്ദ്  സ്വാതന്ത്ര്യദിനം ആശംസകൾ അറിയിച്ച് പ്രിയ താരങ്ങൾ
ആരാധകർക്കായ് ആശംസകൾ അറിയിച്ച് പ്രിയ താരങ്ങൾ
author img

By

Published : Aug 15, 2023, 5:24 PM IST

Updated : Aug 15, 2023, 5:38 PM IST

77ാമത്‌ സ്വാതന്ത്ര്യദിനത്തിൽ ആരാധകർക്കായി സ്വാതന്ത്ര്യദിനാശംസകൾ നേരുകയാണ് പ്രിയ താരങ്ങൾ. അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രത്യേക പോസ്‌റ്റുകളിട്ട് കൊണ്ടാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.

നാല് പതിറ്റാണ്ടായി ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന പ്രിയ നടൻ ജാക്കി ഷ്റോഫ് സ്‌കൂൾ കുട്ടികളോടൊപ്പം ചെലവഴിച്ചാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. കുട്ടികളോടൊപ്പം നിന്നുകൊണ്ടുളള വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടുത്തി "77ാമത് സ്വാതന്ത്ര്യദിനാശംസകൾ, ജയ്ഹിന്ദ്" എന്ന അടിക്കുറിപ്പോടെയാണ് ആശംസകൾ അറിയിച്ചത്.

ബോളിവുഡ് ചലച്ചിത്രസംവിധായകനും നിര്‍മാതാവും ടെലിവിഷന്‍ അവതാരകനുമായ കരണ്‍ ജോഹർ ദേശീയ പതാക ഉയർത്തിക്കൊണ്ടുളള ഒരാളുടെ ചിത്രം ഇൻസ്‌റ്റഗ്രാമിൽ സ്‌റ്റോറിയാക്കി "സ്വാതന്ത്ര്യദിനാശംസകൾ" എന്നെഴുതിയാണ് ആശംസകൾ അറിയിച്ചത്.

അതേസമയം ചലച്ചിത്ര നടനായ സുനിൽ ഷെട്ടി നീണ്ട വാചകം കുറിച്ചാണ് ആരാധകർക്കായി ആശംസകൾ നേർന്നത്. "നമ്മുടെ 77-ാം സ്വാതന്ത്ര്യദിനത്തിൽ ഓരോ യുവമനസ്സുകളും അനന്തമായ സാധ്യതകളെക്കുറിച്ച് ആവേശഭരിതരാകുന്ന ഒരു ഇന്ത്യക്കായി ഞാൻ ആശംസിക്കുന്നു. പുരോഗതിയുടെ ഉജ്ജ്വലമായ ഉദാഹരണമായി ആഗോളതലത്തിൽ ഇന്ത്യ തലയുയർത്തി നിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.

നമ്മുടെ സംസ്‌കാരത്തെയും ഭാഷയെയും പാരമ്പര്യത്തെയും ഇന്ത്യ ആത്മാർഥമായി സ്നേഹിക്കണമെന്നും എന്നാൽ എല്ലാറ്റിനുമുപരിയായി ഇവിടെ ജനിക്കാൻ കഴിയുന്നത് എത്ര ഭാഗ്യവാന്മാരാണെന്ന് മനസ്സിലാക്കി ഓരോ ഇന്ത്യൻ ഹൃദയവും അഭിമാനത്താൽ വീർപ്പുമുട്ടണമെന്നും ഞാൻ ആഗ്രഹിക്കുന്നു.

എന്‍റെ സഹഭാരതരേ, സ്വാതന്ത്ര്യദിനാശംസകൾ! നമുക്ക് സ്വപ്‌നങ്ങൾ കണ്ടുകൊണ്ടിരിക്കാം, ഉയർന്ന ലക്ഷ്യങ്ങൾ നേടാം, തലമുറകൾക്ക് അഭിമാനിക്കുന്ന ഒരു ഭാവി സൃഷ്‌ടിക്കാം, ജയ്ഹിന്ദ് " സുനിൽ ഷെട്ടി കുറിച്ചു.

ആശംസകൾ അറിയിക്കുന്നതിനൊപ്പം തന്നെ ഫറ ഖാൻ കുന്ദർ ത്രിവർണ്ണ വസ്‌ത്രങ്ങൾ ധരിച്ച തന്‍റെ കുട്ടികളുടെ ചിത്രം പോസ്‌റ്റ്‌ ചെയ്‌തുകൊണ്ട് ഇങ്ങനെ കുറിച്ചു. "50 % ഹിന്ദു.. 25% മുസ്‌ലിം.. 25% പാഴ്‌സി.. 100% ഇന്ത്യൻ, ഹാപ്പി ഇൻഡിപെൻഡൻസ്‌ ഡേ" എന്ന ടാഗോടുകൂടിയാണ് ആശംസ അവസാനിപ്പിച്ചത്.

കലണ്ടറിൽ "ആസാദി കാ രസ്‌താ ആസാദ് ഖ്യാലോ സേ ബന്ത ഹേ" എന്നെഴുതിയ വീഡിയോയ്‌ക്കൊപ്പം ഈ ശക്തമായ വാക്കുകൾ ഉപയോഗിച്ച് ഞങ്ങളുടെ ആസാദിയെ ആഘോഷിക്കുന്നു എന്ന് പറഞ്ഞാണ് നടന്‍ അജയ് ദേവ്ഗൺ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ തന്‍റെ ആശംസകൾ അറിയിച്ചത്.

ചലച്ചിത്ര നടിയായ നിമ്രത് കൗർ ദേശീയ പതാക വീശിക്കൊണ്ട് പോസ് ചെയ്യുന്ന ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്. അതിന്‍റെ അടിക്കുറിപ്പായി എഴുതിയത് ഇങ്ങനെയാണ്. "കുട്ടിക്കാലം മുതൽ ഇന്നുവരെ എന്‍റെ ഹൃദയത്തോട് ഏറ്റവും അടുത്തതും പ്രിയപ്പെട്ടതുമായ മൂന്ന് നിറങ്ങൾ. നമ്മുടെ പ്രിയപ്പെട്ട ത്രിവർണ്ണ പതാക പിടിച്ച് നിൽക്കുന്നതിന്‍റെ വികാരം പോലെ മറ്റൊന്നും തന്നെയില്ല...ലോകമെമ്പാടുമുള്ള എന്‍റെ എല്ലാ സഹ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ, ജയ് ഹിന്ദ്".

ആരാധകരുടെ പ്രിയതാരം കാജൽ അഗർവാൾ തന്‍റെ ഭർത്താവായ ഗൗതം കിച്ച്‌ലുവിനൊപ്പമുള്ള ചിത്രം പോസ്‌റ്റ് ചെയ്‌തുകൊണ്ടാണ് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നത്. "ഏ മേരെ വതൻ കെ ലോഗോ, വളരെ സന്തോഷകരമായ സ്വാതന്ത്ര്യദിനം ആശംസിക്കുന്നു എന്ന് കാജൽ കുറിച്ചു.

"ലോകത്തിലെ ഏറ്റവും മികച്ച വികാരം, സ്വാതന്ത്ര്യദിനാശംസകൾ" ഭൂമി പെഡ്‌നേക്കർ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിൽ തന്‍റെ ആരാധകർക്കായി ഇങ്ങനെ ആയിരുന്നു ആശംസകൾ നേർന്നത്. എന്നാൽ ഏറെ വ്യത്യസ്‌തമായി നടൻ കുനാൽ കെമ്മു തന്‍റെ മകൾ ഇനായ വരച്ച ദേശീയ പതാകയോടൊപ്പമുളള ചിത്രം നൽകിയാണ് ആരാധകർക്ക് ആശംസകൾ നേർന്നത്.

ചുറ്റുമുള്ള ആളുകൾക്കൊപ്പമുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചിത്രം ഇൻസ്‌റ്റഗ്രാമിൽ സ്‌റ്റോറിയായി നൽകിയാണ് കങ്കണ റണാവത്ത് സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചത്. മറ്റ് സെലിബ്രിറ്റികൾ സ്വാതന്ത്ര്യദിനത്തെ അടയാളപ്പെടുത്തുന്നതിനായി ദേശീയ പതാകയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 76 വർഷം പൂർത്തിയാകുന്നത് ആഘോഷിക്കുകയാണ്. 2021 മാർച്ച് 12 ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് പ്രധാനമന്ത്രി മോദി ആരംഭിച്ച 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങൾക്ക് സമാപനമാകും.

Last Updated : Aug 15, 2023, 5:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.