പൂനെ : വളര്‍ത്തുനായയെ പുലി കടിച്ച് കൊന്നു. മദൻ കാക്‌ഡെയുടെ രാജു എന്ന് പേരുള്ള വളര്‍ത്ത് നായയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിനിരയായത്. ചൊവ്വാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംഭവം. ആറ് വര്‍ഷമായി മദന്‍ കാക്ഡെ വളര്‍ത്തുന്ന നായയാണ് രാജു.
വീട്ടുമുറ്റത്തേക്ക് പതുങ്ങി വന്ന പുലി മുറ്റത്ത് നില്‍ക്കുകയായിരുന്ന നായയെ കണ്ടതോടെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് മദൻ കാക്ഡെ വീടിന് പുറത്തേക്ക് ഓടിയെത്തിയപ്പോഴാണ് പുലി നായയെ ആക്രമിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നായയെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ നായയെ എടുത്ത് പുലി ഓടി.
also read: വേര്‍തിരിവില്ലാ അമ്മക്കരുതല്‍ ; പശുക്കിടാവിന് പാലൂട്ടി നായ
കാക്ഡെ പുലിയെ പിന്‍തുടര്‍ന്നെങ്കിലും നായയെ രക്ഷിക്കാനായില്ല. പുലി നായയെ ആക്രമിക്കുന്നത് വീട്ടിലെ സിസിടിവി യില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടിലെത്തി പുലി മുമ്പും നായയെ ആക്രമിച്ചിരുന്നു. കാക്ഡെയുടെ വീട്ടില്‍ മുമ്പുണ്ടായിരുന്ന നായയെയും പുലി കടിച്ച് കൊല്ലുകയായിരുന്നു.