ETV Bharat / bharat

പത്താം ക്ലാസ് മാർക്ക് സമർപ്പിക്കാനുള്ള സമയപരിധി നീട്ടി സിബിഎസ്ഇ - പത്താം ക്ലാസ് മാർക്ക്

രാജ്യത്ത് നിലനിൽക്കുന്ന കൊവിഡ് സാഹചര്യവും ലോക്ക് ഡൗണും കണക്കിലെടുത്താണ് സമയപരിധി നീട്ടുന്നത്.

CBSE CBSE extends deadline schools to tabulate class 10 marks tabulation of marks tabulation of class 10 marks CBSE class 10 marks Central Board of Secondary Educatio പത്താം ക്ലാസ് മാർക്ക് പത്താം ക്ലാസ് പരീക്ഷ
രാജ്യത്തെ സ്‌കൂളുകൾക്ക് പത്താം ക്ലാസ് മാർക്ക് പട്ടികപ്പെടുത്തി സമർപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി സിബിഎസ്ഇ
author img

By

Published : May 18, 2021, 8:31 PM IST

ന്യൂഡൽഹി: രാജ്യത്തെ സ്‌കൂളുകൾക്ക് പത്താം ക്ലാസ് മാർക്ക് ബോർഡിന് സമർപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയതായി സിബിഎസ്ഇ അറിയിച്ചു. മുമ്പ് മാർക്ക് പട്ടിക ജൂൺ 11 നകം പൂർത്തിയാക്കണമെന്ന് സിബിഎസ്ഇ നിർദേശിച്ചിരിരുന്നു. രാജ്യത്ത് നിലനിൽക്കുന്ന കൊവിഡ് സാഹചര്യവും ലോക്ക് ഡൗണും കണക്കിലെടുത്താണ് സമയപരിധി നീട്ടുന്നത്. അധ്യാപകരുടെയും അഫിലിയേറ്റഡ് സ്കൂളുകളിലെ മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും സുരക്ഷ പ്രധാനമാണെന്നും സിബിഎസ്ഇ പറഞ്ഞു. കൊവിഡ് കേസുകളുടെ വർദ്ധനവ് കാരണം നേരത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇ, പത്താം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.

അതേസമയം രാജ്യത്ത് ഇന്ന് 2,63,533 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 പേർ രോഗം ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,22,436 ആണ്. ഇതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 2,52,28,996 ആയി. മരണനിരക്ക് 2,78,719 ആയി ഉയർന്നു.

Also read: രാജ്യത്ത് പുതിയതായി 2.63 ലക്ഷം കൊവിഡ് ബാധിതർ; 4,329 മരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.