ന്യൂഡൽഹി: 12ാം ക്ലാസ് മൂല്യനിര്‍ണയത്തിന് ഫോര്‍മുലയുമായി സിബിഎസ്‌ഇ സുപ്രീം കോടതിയില്‍. 10, 11, 12 ക്ലാസുകളിലെ റിസള്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 12ാം ക്ലാസ് കുട്ടികളുടെ വാര്‍ഷിക ഫലം പ്രഖ്യാപിക്കാമെന്ന് സിബിഎസ്‌ഇ കോടതിയെ അറിയിച്ചു.
10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസ് പരീക്ഷയിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും മാര്‍ക്കായിരിക്കും പരിഗണിക്കുക.
also read: പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികളെ സിബിഎസ്ഇ അവഗണിക്കുന്നതായി പരാതി
30:30:40 എന്ന അനുപാതത്തില്‍ മാര്‍ക്ക് കണക്കാക്കി അന്തിമ റിസള്‍ട്ടിന് രൂപം നല്‍കും. ജൂലൈ 31ന് മുൻപ് ഫലം പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിബിഎസ്‌ഇ കോടതിയില്‍ വ്യക്തമാക്കി.
അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് സിബിഎസ്‌ഇയുടെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവച്ചതിനാലാണ് അന്തിമഫലം പ്രഖ്യാപിക്കാനുള്ള മാനദണ്ഡം അവതരിപ്പിക്കാൻ സിബിഎസ്‌ഇയോട് കോടതി നിര്‍ദേശിച്ചത്.