ETV Bharat / bharat

സിബിഎസ്‌ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 87.33 - CBSE class 12 exam results

16,96,770 വിദ്യാർഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചിട്ടില്ല.

Central Board of Secondary Education 12 exam results announced  CBSE class 12 exam results announced  സിബിഎസ്‌ഇ  സിബിഎസ്‌ഇ ഫലം പ്രഖ്യാപിച്ചു
സിബിഎസ്‌ഇ
author img

By

Published : May 12, 2023, 11:47 AM IST

ന്യൂഡല്‍ഹി: സിബിഎസ്‌ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.33 ആണ് ഈ വര്‍ഷത്തെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 92.7 ആയിരുന്നു വിജയ ശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.38 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണത്തെ വിജയം. https://web.umang.gov.in/landing/, https://results.gov.in/, https://www.cbse.gov.in/, https://cbseresults.nic.in/, https://results.digilocker.gov.in/ എന്നീ സൈറ്റുകളില്‍ ഫലം അറിയാനാകും.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാർക്ക് ഷീറ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും ഡിജിറ്റൽ പകർപ്പുകൾ അവരുടെ ഡിജിലോക്കർ അക്കൗണ്ടിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. 99.91 ശതമാനവുമായി തിരുവനന്തപുരം മേഖലയാണ് മുന്നിൽ. ഈ വർഷം 90.68 ശതമാനവുമായി പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ 6.01 ശതമാനം വിജയം ഉയർത്തി. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ നടന്നത്. 16,96,770 വിദ്യാർഥികളാണ് ഇക്കൊല്ലത്തെ പരീക്ഷയെഴുതാൻ യോഗ്യത നേടിയത്.

അനാരോഗ്യകരമായ മത്സരം ഒഴിവാക്കാൻ സിബിഎസ്ഇ വിദ്യാർഥികൾക്ക് ഒന്നും രണ്ടും മൂന്നും ഡിവിഷൻ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതേ കാരണത്താൽ മെറിറ്റ് ലിസ്റ്റും ഉണ്ടാകില്ലെന്നും ബോർഡ് അറിയിച്ചു. വിവിധ വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടിയ 0.1 ശതമാനം വിദ്യാർഥികൾക്ക് ബോർഡ് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകും. അതേസമയം സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.