ETV Bharat / bharat

നമ്പി നാരായണനെതിരായ പൊലീസ് ഗൂഡാലോചന; സിബിഐ റിപ്പോർട്ട് സുപ്രീം കോടതിയില്‍ - സുപ്രീം കോടതി വാർത്തകള്‍

ഐഎസ്‌ആർഒ ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കാൻ ആസൂത്രിത ശ്രമം നടന്നിട്ടുണ്ടെന്നും, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതില്‍ പങ്കുണ്ടെന്നതുമാണ് അന്വേഷണത്തിന് കാരണം.

Central Bureau of Investigation  ISRO spying case  Supreme Court  Nambi Narayanan  ISRO spying case latest news  ഐഎസ്‌ആർഒ ചാരക്കേസ്  നമ്പി നാരായണൻ  സുപ്രീം കോടതി വാർത്തകള്‍  സിബിഐ അന്വേഷണം വാർത്തകള്‍
നമ്പി നാരായണൻ
author img

By

Published : Jul 25, 2021, 6:34 AM IST

ന്യൂഡല്‍ഹി: ഇസ്‌റോ മുൻ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ ഐഎസ്‌ആർഒ ചാരക്കേസില്‍ പ്രതിയാക്കാൻ ശ്രമിച്ചെന്ന കേസിൽ കേരള പൊലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണത്തിന്‍റെ റിപ്പോർട്ട് സിബിഐ സുപ്രീം കോടതിയില്‍ സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ജൂലൈ 26ന് റിപ്പോർട്ട് കോടതി പരിഗണിക്കും. ഏപ്രില്‍ 15നാണ് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സിബിഐയോട് കോടതി ആവശ്യപ്പെട്ടത്. 1994 ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കാൻ ആസൂത്രിത ശ്രമം നടന്നിട്ടുണ്ടെന്നും, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതില്‍ പങ്കുണ്ടെന്നും, ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നുമാണ് കോടതി നിർദേശിച്ചത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു നിർദേശം.

അന്വേഷണ കമ്മിഷൻ റിപ്പോർട്ട് 2021 മാർച്ചില്‍

റിട്ടയേർഡ് ജസ്റ്റിസ് ഡി.കെ ജെയിൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു മൂന്നംഗ ബെഞ്ചിന്‍റെ റിപ്പോർട്ട് കോടതിയിലെത്തിയത്.

ഇത് ഗൗരവമേറിയ വിഷയമാണെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കമ്മിറ്റി നല്‍കിയ റിപ്പോർട്ട് പരിഗണിച്ച ശേഷം കോടതി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് സീല്‍ വച്ച് സൂക്ഷിക്കുമെന്നും വിവരങ്ങൾ പുറത്തുവിടില്ലെന്നും കോടതി കൂട്ടിച്ചേർത്തിരുന്നു.

ഇസ്‌റോയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസില്‍ അറസ്റ്റ് ചെയ്യുന്നത് അനാവശ്യമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് 2018 ൽ ഉത്തരവിട്ടിരുന്നു. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

also read : റോക്കട്രി ദി നമ്പി ഇഫക്ട്; നമ്പി നാരായണൻ ബയോപിക്കിന്‍റെ ട്രെയിലറെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.