ETV Bharat / bharat

CBI Raid | എത്രാമത്തെ കേസാണെന്നതിന് കണക്കില്ലെന്ന് കാര്‍ത്തി, ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ചിദംബരം - സാബോ പവർ പ്രൊജക്ടിനായി കൈകൂലി വാങ്ങി

2011ൽ പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ 50 ലക്ഷം കൈക്കൂലി വാങ്ങി ചൈനീസ് പൗരര്‍ക്ക് വിസ ലഭ്യമാക്കിയെന്നാരോപിച്ചാണ് പുതിയ കേസ്

CBI raids karthi Chidambaram Office and home  new case against Karthi Chidambaram  കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ സിബിഐ റെയ്ഡ്
കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടില്‍ സിബിഐ റെയ്ഡ്; ഒന്നു കണ്ടെത്താനായില്ലെന്ന് ചിദംബരം
author img

By

Published : May 17, 2022, 6:14 PM IST

Updated : May 17, 2022, 7:19 PM IST

ന്യൂഡൽഹി : മകനെതിരായ പുതിയ കേസില്‍ തന്‍റെ വീട്ടിലും ഓഫിസുകളിലും സി.ബി.ഐ നടത്തിയ പരിശോധനകളില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം. 2011ൽ പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ മകനായ കാര്‍ത്തി ചിദംബരം 50 ലക്ഷം കൈക്കൂലി വാങ്ങി ചൈനീസ് പൗരര്‍ക്ക് വിസ ലഭ്യമാക്കിയെന്നാരോപിച്ചാണ് പുതിയ കേസ്.

CBI Raid | എത്രാമത്തെ കേസാണെന്നതിന് കണക്കില്ലെന്ന് കാര്‍ത്തി, ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ചിദംബരം

ചിദംബരത്തിന്‍റെ ചെന്നൈയിലേയും ഡല്‍ഹിയിലേയും വീട്ടിലും വിവിധ സംസ്ഥാനങ്ങളിലെ ഓഫിസിലുമാണ് തിരച്ചില്‍ നടന്നത്. ചെന്നൈയിലും മൂന്ന് ഓഫിസുകളിലും മുംബൈയിലെ മൂന്ന് ഇടങ്ങളിലും ഡല്‍ഹി കര്‍ണാടക പഞ്ചാബ് ഓഡിഷ എന്നീ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലുമാണ് റെയ്‌ഡ് നടന്നത്.

  • I have lost count, how many times has it been? Must be a record.

    — Karti P Chidambaram (@KartiPC) May 17, 2022 " class="align-text-top noRightClick twitterSection" data=" ">

ഇതിന് പിന്നാലെ ട്വീറ്റുമായി ചിദംബരം രംഗത്ത് എത്തി - രാവിലെ സി.ബി.ഐ സംഘം ചെന്നൈയിലെ വസതിയിലും ഡൽഹിയിലെ ഔദ്യോഗിക വസതിയിലും പരിശോധന നടത്തി. ഞാൻ പ്രതിയായിട്ടില്ലാത്ത ഒരു എഫ്‌.ഐ.ആറും സംഘം എനിക്ക് കാണിച്ചു തന്നു. അവർ എന്തെങ്കിലും കണ്ടെത്തുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഇത് എത്രാമത്തെ കേസാണെന്നതിന്‍റ കണക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും റെക്കോര്‍ഡായിരിക്കുമെന്നും കാര്‍ത്തി ചിദംബരവും ട്വീറ്റ് ചെയ്‌തു.

Also Read: കാർത്തി ചിദംബരത്തിന്‍റെ വസതികളിലും ഓഫിസുകളിലും സിബിഐ റെയ്‌ഡ്

പി ചിദംബരം ധനമന്ത്രിയായിരുന്നപ്പോൾ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐ.എൻ.എക്‌സ് മീഡിയയ്ക്ക് ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് (എ.ഫ്‌.ഐ.പി.ബി) അനുമതി നൽകിയതുമായി ബന്ധപ്പെട്ട കേസുകളിൽ കാർത്തി ചിദംബരത്തിനെതിരെ അന്വേഷണം നടന്നിരുന്നു.

  • This morning, a CBI team searched my residence at Chennai and my official residence at Delhi. The team showed me a FIR in which I am not named as an accused.

    The search team found nothing and seized nothing.

    I may point out that the timing of the search is interesting.

    — P. Chidambaram (@PChidambaram_IN) May 17, 2022 " class="align-text-top noRightClick twitterSection" data=" ">

2011ൽ പഞ്ചാബിലെ തൽവണ്ടി സാബോ പവർ പ്രൊജക്ടിനായി 250 ചൈനീസ് പൗരരുടെ വിസ സുഗമമാക്കുന്നതിന് കാർത്തി ചിദംബരം 50 ലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റിയതായി സൂചിപ്പിക്കുന്ന രേഖകൾ ഐ.എൻ.എക്‌സ് മീഡിയ കേസിലെ അന്വേഷണത്തിനിടെ കണ്ടെത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.

Last Updated : May 17, 2022, 7:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.