ETV Bharat / bharat

തെലങ്കാനയിലെ മന്ത്രിയ്‌ക്കും എംപിയ്‌ക്കും നോട്ടിസ് നല്‍കി സിബിഐ ; നടപടി ആള്‍മാറാട്ടക്കേസില്‍ - തെലങ്കാന ഇന്നത്തെ വാര്‍ത്ത

ആൾമാറാട്ടക്കേസിൽ വിശാഖപട്ടണം സ്വദേശിയായ കൊവ്വി റെഡ്ഡി ശ്രീനിവാസ് റാവുവിനെ സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാള്‍ക്കൊപ്പം മന്ത്രി ഗാംഗുല കമലാകർ, എംപി വഡ്ഡിരാജു രവിചന്ദ്ര എന്നിവർ നില്‍ക്കുന്ന ഫോട്ടോ ലഭിച്ച സാഹചര്യത്തിലാണ് സിബിഐ നോട്ടിസ് നല്‍കിയത്

കൊവ്വി റെഡ്ഡി ശ്രീനിവാസ് റാവു  മന്ത്രിയ്‌ക്കും എംപിയ്‌ക്കും നോട്ടിസ് നല്‍കി സിബിഐ  തെലങ്കാന മന്ത്രി എംപി എന്നിവര്‍ക്ക് സിബിഐ നോട്ടിസ്  CBI notices to Telangana Minister Gangula  Telangana Minister Gangula and MP Ravichandra  സിബിഐ
തെലങ്കാനയിലെ മന്ത്രിയ്‌ക്കും എംപിയ്‌ക്കും നോട്ടിസ് നല്‍കി സിബിഐ; വിളിപ്പിച്ചത് ആള്‍മാറാട്ടക്കേസില്‍ സാക്ഷികളായി
author img

By

Published : Nov 30, 2022, 8:58 PM IST

ഹൈദരാബാദ് : ആൾമാറാട്ടക്കേസിൽ സാക്ഷിചേര്‍ത്ത്, തെലങ്കാനയിലെ മന്ത്രിയ്‌ക്കും രാജ്യസഭ എംപിയ്‌ക്കും നോട്ടിസ് നല്‍കി സിബിഐ. പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഗാംഗുല കമലാകർ, എംപി വഡ്ഡിരാജു രവിചന്ദ്ര എന്നിവർക്കാണ് ചോദ്യംചെയ്യലിന് അന്വേഷണ ഏജൻസിക്ക് മുന്‍പില്‍ ഹാജരാകാൻ ഡല്‍ഹി ബ്രാഞ്ചിന്‍റെ നിര്‍ദേശം. ഐപിഎസ് ഉദ്യോഗസ്ഥനായും സിബിഐ ജോയിന്‍റ് ഡയറക്‌ടറായും ആൾമാറാട്ടം നടത്തിയതിന് വിശാഖപട്ടണം ചിന്നവാൽതയർ സ്വദേശി കൊവ്വി റെഡ്ഡി ശ്രീനിവാസ് റാവുവിനെ സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു.

ഗാംഗുല കമലാകർ, എംപി വഡ്ഡിരാജു രവിചന്ദ്ര എന്നിവര്‍ കൊവ്വി റെഡ്ഡി ശ്രീനിവാസ് റാവുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ലഭിച്ച സാഹചര്യത്തിലാണ് നോട്ടിസ് നല്‍കിയതെന്നാണ് വിവരം. അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് കമലാകറിന്‍റെ വസതിയിൽ സിബിഐ ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഈ സമയം അദ്ദേഹം വീട്ടില്‍ ഇല്ലാത്തതിനാല്‍ കുടുംബാംഗങ്ങളുടെ പക്കല്‍ ഉദ്യോഗസ്ഥര്‍ നോട്ടിസ് കൈമാറുകയായിരുന്നു.

നോട്ടിസ് അയച്ചത് സിആർപിസി 160 പ്രകാരം : വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ രജിസ്റ്റർ ചെയ്‌ത കേസുകൾ ഉൾപ്പടെയുള്ളവയില്‍ അനുകൂലമായി ഇടപെടുമെന്ന് ധരിപ്പിച്ച് കൈക്കൂലിയും മറ്റ് പാരിതോഷികങ്ങളും പ്രതി വാങ്ങിയിരുന്നെന്ന് സിബിഐ കണ്ടെത്തിയിരുന്നു. 'കോവിറെഡ്ഡി ശ്രീനിവാസ റാവുവിനൊപ്പം ഞാനും ഗാംഗുല കമലാകറും നില്‍ക്കുന്ന ചില ഫോട്ടോകൾ ഉണ്ടെന്ന് സിബിഐ പറയുന്നു. കാപ്പു ജാതി വിഭാഗത്തിന്‍റെ നേതാവാണെന്ന് അവകാശപ്പെട്ട റാവു അതുമായി ബന്ധപ്പെട്ട പരിപാടിയില്‍വച്ച് ഞങ്ങളെ കണ്ടെന്നാണ് പറയുന്നത്. ഇക്കാരണത്താലാണ് ആൾമാറാട്ടക്കേസിൽ സാക്ഷികളായി ഗാംഗുല കമലാകറിനും എനിക്കും 160 സിആർപിസി പ്രകാരം സിബിഐ നോട്ടിസ് അയച്ചത്'. - എംപി വഡ്ഡിരാജു രവി ചന്ദ്ര പറഞ്ഞു.

കൊവ്വി റെഡ്ഡി ശ്രീനിവാസ് റാവു സിബിഐയിലെ മുതിർന്ന ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി ആളുകളെയാണ് കബളിപ്പിച്ചത്. സർക്കാരിന്‍റെ മുന്‍പാകെയുള്ള വിവിധ വിഷയങ്ങളിലും കേസുകളിലും അനുകൂലമായ ഇടപെടല്‍ നടത്താമെന്ന് നിരവധി പേര്‍ക്ക് വാഗ്‌ദാനം നല്‍കി. ഉദ്ദേശ്യം നടക്കണമെങ്കില്‍ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പാരിതോഷികങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് പറഞ്ഞ് വ്യക്തികളിൽ നിന്ന് വിലകൂടിയവ ആവശ്യപ്പെട്ടതായും സിബിഐ പറയുന്നു.

'നിയന്ത്രണ സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് ഓടാന്‍ അനുമതി': 'ഇക്കഴിഞ്ഞ നവംബർ 22ന് കോവിറെഡ്ഡി ശ്രീനിവാസ റാവു ന്യൂഡൽഹിയില്‍ എത്തി. മധ്യാഞ്ചൽ ഭവനിലും തമിഴ്‌നാട് ഭവനിലും താമസിച്ചു. നിരവധി വ്യക്തികളുടേയും രാഷ്‌ട്രീയ പ്രവര്‍ത്തകരുടേയും അടുത്തെത്തി സിബിഐയിലെ മുതിർന്ന ഉദ്യോഗസ്ഥനെന്നുപറഞ്ഞ് ആൾമാറാട്ടം നടത്തി. അവരില്‍ നിന്നും പാരിതോഷികങ്ങള്‍ കൈപ്പറ്റി. നവംബർ 24ന്, ഇയാള്‍ ന്യൂഡൽഹിയിലെ തമിഴ്‌നാട് ഭവനിൽ, സിബിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി.

സിബിഐ ഓഫിസർമാരുടെ കേഡറിന് താന്‍ നേതൃത്വം നല്‍കുന്നുണ്ടെന്ന് വിനയ് ഹണ്ട എന്നയാളെ തെറ്റിദ്ധരിപ്പിച്ചു. ഇളയ കുട്ടിയ്‌ക്ക് ജോലി ലഭിക്കുന്നതിന് ഇയാളെ സഹായിക്കാമെന്നും ഏല്‍ക്കുകയുണ്ടായി. പുറമെ 'പോർട്ടർ' എന്ന കമ്പനിയുടെ 2,000 വാഹനങ്ങൾക്കായി ഡൽഹി പൊലീസിൽ നിന്ന് നോ എൻട്രി പെർമിറ്റ് (ഡൽഹിയില്‍ നിയന്ത്രണമുള്ള സമയങ്ങളിൽ വാഹനങ്ങൾക്ക് ഓടാനുള്ള അനുമതി) ലഭിക്കാൻ ഇടപെടുമെന്ന് മാർഗന വെങ്കിടേശ്വര റാവു, രവി എന്നിവര്‍ക്ക് വാഗ്‌ദാനം നല്‍കിയതായും സിബിഐ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.