ന്യൂഡല്‍ഹി : സി.ബി.ഐ കൂട്ടിലടച്ച തത്തയല്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. 'അവര്‍ തങ്ങളുടെ ജോലികള്‍ കൃത്യമായി ചെയ്യുന്നുണ്ട്. മുന്‍പ് സര്‍ക്കാറിന്‍റെ ഭാഗമായ ചിലര്‍ അവരുടെ അന്വേഷണത്തെ തടസപ്പെടുത്തിയിരുന്നു. അപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണികളുണ്ടായിരുന്നു, എന്നാലിപ്പോഴതില്ല - റിജിജു പറഞ്ഞു.
എജന്‍സിയുടെ നിലപാടുകളെയും അന്വേഷണത്തേയും വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് രമണ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. സിബിഐ ഇനിമുതല്‍ കൂട്ടിലടച്ച തത്തയല്ലെന്നും, മികച്ച അന്വേഷണ ഏജന്‍സി എന്ന നിലയില്‍ കര്‍ത്തവ്യങ്ങള്‍ അത് നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്‍റെ ഭാഗമായുള്ള ചിലര്‍ മുമ്പ് ഏജന്‍സിയെ നിയന്ത്രിച്ചിരുന്നു.
Also Read: മഹാരാഷ്‌ട്രയിലും മധ്യപ്രദേശിലും വിസ്‌മയക്കാഴ്‌ചയായി ഉല്‍ക്കാവര്‍ഷം; വീഡിയോ
അഴിമതിക്കെതിരെ കുരിശുയുദ്ധം നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സര്‍ക്കാറിനെ നയിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. സിബിഐയിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു കിരണ്‍ റിജിജു. അധികാരത്തിലിരിക്കുന്നവർ അഴിമതിയിൽ ഏർപ്പെടുമ്പോള്‍ അത് കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട് തനിക്കറിയാം.
അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ മുമ്പോട്ടുപോകുമ്പോള്‍ ജുഡീഷ്യറിയിൽ നിന്ന് ചില മോശം പരാമർശങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 2013ൽ കൽക്കരിപ്പാടം അനുവദിച്ച കേസിൽ വാദം കേൾക്കുന്നതിനിടെ സിബിഐയെ കൂട്ടിലടച്ച തത്തയെന്ന് സുപ്രീം കോടതി വിശേഷിപ്പിച്ചിരുന്നു.