ETV Bharat / bharat

മനീഷ് സിസോദിയയുടെ പേരില്ല ; ഡല്‍ഹി എക്‌സൈസ് അഴിമതി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ - മനീഷ്‌ സിസോദിയയെ ഒഴിവാക്കി സിബിഐ കുറ്റപത്രം

ഡൽഹി എക്സൈസ് അഴിമതി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയെ കേന്ദ്രം അപകീര്‍ത്തിപ്പെടുത്തിയെന്ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

CBI files charge sheet in Delhi Excise scam case  Delhi Excise Policy scam case  Excise Policy scam case  ഡല്‍ഹി മദ്യനയ അഴിമതി  മനീഷ്‌ സിസോദിയയെ ഒഴിവാക്കി സിബിഐ കുറ്റപത്രം  കെജ്‌രിവാള്‍
ഡല്‍ഹി മദ്യനയ അഴിമതി; മനീഷ്‌ സിസോദിയയെ ഒഴിവാക്കി സിബിഐ കുറ്റപത്രം
author img

By

Published : Nov 25, 2022, 11:06 PM IST

ന്യൂഡല്‍ഹി : ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയുടെ പേരില്ലാതെ ഡല്‍ഹി എക്സൈസ് അഴിമതി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. ഹൈദരാബാദിലെ വ്യവസായി, മദ്യവ്യാപാരിയായ ഒരാള്‍, ഒരു വാര്‍ത്ത ചാനലിന്‍റെ തലവന്‍, എക്‌സൈസ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ പ്രത്യേക സിബിഐ ജഡ്‌ജി എം.കെ നാഗ്‌പാലിന് മുമ്പാകെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. മനീഷ്‌ സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതെങ്കിലും അന്വേഷണം സംഘം സമര്‍പ്പിച്ച നിലവിലെ കുറ്റപത്രത്തില്‍ സിസോദിയയുടെ പേരില്ലെന്നത് ശ്രദ്ധേയമാണ്.

പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 120-ബി (ക്രിമിനൽ ഗൂഢാലോചന), അഴിമതി നിരോധന നിയമപ്രകാരമുള്ള കൈക്കൂലി വകുപ്പുകൾ എന്നിവ ചുമത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സിസോദിയയുടെ കൂട്ടാളിയായ ദിനേശ് അറോറയെയും കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയിട്ടുണ്ട്. പുതിയ മദ്യനയത്തിന്‍റെ ഭാഗമായി ലൈസന്‍സ് ലഭിക്കാനായി മദ്യ വ്യാപാരികളില്‍ നിന്ന് വന്‍ തുക കോഴ വാങ്ങിയെന്നും എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തതും ശുപാര്‍ശകള്‍ നടത്തിയതും ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സിസോദിയയുടെയും കേസില്‍ ഉള്‍പ്പെട്ടവരുടെയും വസതികളിലും ഓഫിസുകളിലും അന്വേഷണ സംഘം പരിശോധനകള്‍ നടത്തിയിരുന്നു. സിസോദിയയെ കൂടാതെ അന്നത്തെ എക്‌സൈസ് കമ്മീഷണർ അരവ ഗോപി കൃഷ്‌ണ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ആനന്ദ് കുമാർ തിവാരി, അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർ പങ്കജ് ഭട്‌നാഗർ, ഒമ്പത് വ്യവസായികൾ, രണ്ട് കമ്പനികൾ എന്നിവരെയും സിബിഐ കേസിൽ പ്രതികളാക്കി.

also read: ഡല്‍ഹി മദ്യനയ അഴിമതി : സിസോദിയയുടെ അറസ്റ്റിന് സിബിഐ നീക്കമെന്ന് റിപ്പോര്‍ട്ട്

'800 സിബിഐ ഉദ്യോഗസ്ഥര്‍ നാല് മാസം നീണ്ട അന്വേഷണം നടത്തിയിട്ടും ഡല്‍ഹി അഴിമതി കേസ് സംബന്ധിച്ച് കൂടുതലൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കേസ് വ്യാജമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.