ETV Bharat / bharat

അനധികൃത സ്വത്ത് സമ്പാദനം: എ രാജയ്‌ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു - ഡിഎംകെ എംപി എ രാജ

മുൻ ടെലികോം മന്ത്രിയും ഡിഎംകെ എംപിയുമായ എ രാജയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു.

CBI files charge sheet against A Raja  disproportionate assets case A Raja  dmk leader a raja  A Raja in disproportionate assets case  A Raja  അനധികൃത സ്വത്ത് സമ്പാദനം  ഡിഎംകെ നേതാവ് എ രാജയ്‌ക്കെതിരെ സിബിഐ കുറ്റപത്രം  ഡിഎംകെ നേതാവ് എ രാജയ്‌ക്കെതിരെ സിബിഐ  ഡിഎംകെ നേതാവ് എ രാജ  മുൻ ടെലികോം മന്ത്രി എ രാജ  ഡിഎംകെ എംപി എ രാജ  അനധികൃത സ്വത്ത് സമ്പാദനത്തിൽ സിബിഐ
അനധികൃത സ്വത്ത് സമ്പാദനം: ഡിഎംകെ നേതാവ് എ രാജയ്‌ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു
author img

By

Published : Oct 12, 2022, 10:40 AM IST

ന്യൂഡൽഹി: കേന്ദ്രമന്ത്രിയായിരിക്കെ 5.53 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് ഡിഎംകെ നേതാവ് എ രാജയ്‌ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ചെന്നൈയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രാജയുടെ അനുയായിയായ സി കൃഷ്‌ണമൂർത്തി 2007 ജനുവരിയിൽ കോവൈ ഷെൽട്ടേഴ്‌സ് എന്ന കമ്പനി സ്ഥാപിച്ച് ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നിന്ന് അതേ വർഷം ഫെബ്രുവരിയിൽ 4.56 കോടി രൂപ കാഞ്ചീപുരത്ത് സ്ഥലം വാങ്ങിയതിന് കമ്മീഷനായി സ്വീകരിച്ചു എന്നാണ് കേസ്.

2015ലാണ് കേസ് രജിസ്റ്റർ ചെയ്‌തത്. അന്വേഷണങ്ങൾക്കൊടുവിൽ ഈ വർഷം ഓഗസ്റ്റിനാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് വേണ്ടിയുള്ള ഭൂമി ഇടപാട് അല്ലാതെ കമ്പനി മറ്റ് റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, കമ്പനി പിന്നീട് കോയമ്പത്തൂരിൽ കൃഷിഭൂമി വാങ്ങിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.

മന്ത്രിയുടെ ബന്ധുക്കൾ വഴി 4.56 കോടി രൂപ ഉൾപ്പെടെ 5.53 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന് തെളിഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വെളിപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നല്ലാതെ 579ശതമാനം അധിക വരുമാനം രാജയ്‌ക്കുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. മുൻ മന്ത്രി രാജ, അദ്ദേഹത്തിന്‍റെ ഭാര്യ പരമേശ്വരി, അനന്തരവൻ പരമേഷ് എന്നിവരുൾപ്പെടെ 16 പേർക്കെതിരെയാണ് കേസ്.

2ജി സ്‌പെക്‌ട്രം വിതരണക്കേസുമായി ബന്ധപ്പെട്ട് രാജയ്‌ക്കെതിരെ നേരത്തെ സിബിഐ കേസെടുത്തെങ്കിലും ആരോപണങ്ങൾ തെളിയിക്കാൻ സാധിക്കാത്തതിനാൽ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.