ETV Bharat / bharat

രാജ്യസഭ സീറ്റും ഗവര്‍ണര്‍ പദവിയും വാഗ്‌ദാനം ചെയ്‌ത് 100 കോടി തട്ടിയെടുക്കാന്‍ ശ്രമം; അന്തർ-സംസ്ഥാന സംഘം പിടിയില്‍ - രാജ്യസഭ സീറ്റ് വാഗ്‌ദാനം അന്തർ സംസ്ഥാന സംഘം പിടിയില്‍

മഹാരാഷ്‌ട്ര, കര്‍ണാടക, ഡല്‍ഹി സ്വദേശികളായ അഞ്ചംഗ സംഘത്തെയാണ് സിബിഐ പിടികൂടിയത്

Tags: *  Enter Keyword here.. cbi busts racket falsely promising governorship  cbi busts imposter rackets  rajya sabha seats for rs 100 crore  രാജ്യസഭ സീറ്റ് വാഗ്‌ദാനം തട്ടിപ്പ്  ഗവര്‍ണര്‍ പദവി വാഗ്‌ദാനം തട്ടിപ്പ്  അന്തർ സംസ്ഥാന സംഘം സിബിഐ പിടിയില്‍  രാജ്യസഭ സീറ്റ് വാഗ്‌ദാനം അന്തർ സംസ്ഥാന സംഘം പിടിയില്‍  രാജ്യസഭ സീറ്റ് വാഗ്‌ദാനം സിബിഐ അറസ്റ്റ്
രാജ്യസഭ സീറ്റും ഗവര്‍ണര്‍ പദവിയും വാഗ്‌ദാനം ചെയ്‌ത് 100 കോടി തട്ടിയെടുക്കാന്‍ ശ്രമം; അന്തർ-സംസ്ഥാന സംഘം പിടിയില്‍
author img

By

Published : Jul 25, 2022, 3:29 PM IST

ന്യൂഡല്‍ഹി: രാജ്യസഭ സീറ്റും ഗവര്‍ണര്‍ പദവിയും ഉള്‍പ്പെടെ വാഗ്‌ദാനം ചെയ്‌ത് 100 കോടി രൂപ തട്ടാന്‍ ശ്രമിച്ച അന്തർ-സംസ്ഥാന സംഘത്തെ സിബിഐ അറസ്റ്റ് ചെയ്‌തു. മഹാരാഷ്‌ട്ര ലാത്തൂർ സ്വദേശി കമലാകാര്‍ പ്രേംകുമാര്‍ ബന്ദ്ഗർ, കര്‍ണാടക ബെലഗാവ് സ്വദേശി രവീന്ദ്ര വിത്തല്‍ നായിക്ക്, ഡല്‍ഹി എന്‍സിആര്‍ സ്വദേശി മഹീന്ദ്ര പാല്‍ അറോറ, അഭിഷേക് ബൂറ, മുഹമ്മദ് ഐജാസ് ഖാന്‍ എന്നിവരെയാണ് പിടികൂടിയത്. പണം കൈമാറുന്നതിന് മുന്‍പായാണ് സിബിഐ പ്രതികളെ പിടികൂടിയത്.

സംഘത്തിലെ പ്രധാനിയായ കമലാകാര്‍ പ്രേംകുമാര്‍ ബന്ദ്ഗർ മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ചത്. രാജ്യസഭ സീറ്റ്, ഗവര്‍ണര്‍ പദവി, പൊതുമേഖല സ്ഥാപനങ്ങളില്‍ ചെയര്‍മാന്‍ പദവി എന്നിവ വാഗ്‌ദാനം നല്‍കി വലിയൊരു തുക തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നും എഫ്‌ഐആറില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സി നിരവധിയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

Also read: ഹൈക്കോടതി ചീഫ് ജസ്റ്റിസെന്ന വ്യാജേന സൈബര്‍ തട്ടിപ്പ്: കവര്‍ന്നത് രണ്ട് ലക്ഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.