ETV Bharat / bharat

ബാലപീഡനം; ശിവശങ്കർ ബാബയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും - ശിവശങ്കർ ബാബയ്ക്കെതിരെ ബാലപീഡന പരാതി

സുശീൽ ഹരി സ്‌കൂളിലെ പൂർവ വിദ്യാർഥികളാണ് ഇയാൾക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.

Sivasankar Baba news  Sivasankar Baba Child Abuse case  Sivasankar Baba case  ശിവശങ്കർ ബാബ വാർത്ത  ശിവശങ്കർ ബാബയ്ക്കെതിരെ ബാലപീഡന പരാതി  ശിവശങ്കർ ബാബയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ശിവശങ്കർ ബാബ
author img

By

Published : Jun 15, 2021, 3:41 PM IST

ചെന്നൈ: സുശീൽ ഹരി സ്‌കൂൾ സ്ഥാപകൻ ശിവശങ്കർ ബാബയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പദ്ധതിയിട്ട് ക്രൈംബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ (സിബിസിഐഡി). ബാലപീഡനക്കേസിൽ കുറ്റാരോപിതനാണ് ശിവശങ്കർ ബാബ. ഇയാൾ വിദേശത്തേക്ക് കടന്നുകളയാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സിബിസിഐഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പദ്ധതിയിടുന്നത്.

Also Read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു ; 7 പേര്‍ പിടിയില്‍

ശിവശങ്കർ ബാബ ഒളിവിൽ കഴിയുന്നു എന്ന സൂചനയെ തുടർന്ന് ഡെറാഡൂണിലേക്ക് ഡിഎസ്‌പി റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം എത്തിയിട്ടുണ്ട്. സ്‌കൂളിലെ പൂർവ വിദ്യാർഥികൾ ഇയാളുടെ ലൈംഗിക ചൂഷണങ്ങൾ വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധി പരാതികളാണ് ഇയാൾക്കെതിരെ ഉയർന്നിട്ടുള്ളത്. മഹാബലിപുരം പൊലീസിന് ഇതുവരെ മൂന്ന് പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിട്ടുള്ളത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: ആദിവാസി യുവതിയെ നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു; ആറ് പേർ പിടിയിൽ

ജൂൺ 13നാണ് അന്വേഷണം സിബിസിഐഡിയ്ക്ക് കൈമാറാൻ തമിഴ്‌നാട് ഡിജിപി ജെ.കെ. ത്രിപാഠി ഉത്തരവ് പുറപ്പെടുവിച്ചത്. ഇയാളുടെ മൊബൈൽ ടവർ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പിടികൂടാനാണ് നിലവിൽ ശ്രമം നടക്കുന്നതെന്നും രാജ്യം വിടാൻ സാധ്യതയുള്ളതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് പുപ്പെടുവിക്കുന്നതെന്നും സിബിസിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു. സിബിസിഐഡിയുടെ ഒരു സംഘം സംഭവസ്ഥലത്തും അന്വേഷണം നടത്തി പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്.

Also Read: ഹരിയാനയിൽ 100 ഗ്രാം സ്‌മാക്കുമായി ഒരാൾ പിടിയിൽ

വീഡിയോ കോളുകളിലൂടെ പ്രതി വിദ്യാർഥികളോട് മോശമായി പെരുമാറിയതായി വ്യക്തമായെന്നും ഇയാളുടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.