ETV Bharat / bharat

നരിക്കുറവരോട് വീണ്ടും ജാതി വിവേചനം; കച്ചവടമൊഴിയാന്‍ സ്ത്രീയുടെ ദേഹത്ത് വെള്ളമൊഴിച്ചു, സംഭവം പഴനിയില്‍

പഴനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം റോഡരികിൽ കാട്ടുവിഭവങ്ങള്‍ വില്‍പ്പന നടത്തുന്ന നരിക്കുറവര്‍ വിഭാഗത്തില്‍പ്പെട്ട സ്‌ത്രീയ്‌ക്ക് നേരെയാണ് അതിക്രമം.

author img

By

Published : Dec 20, 2021, 10:37 AM IST

blocked forest products sales of woman  Caste Discrimination in Tamilnadu  Tamilnadu todays news  തമിഴ്‌നാട്ടില്‍ വീണ്ടും ജാതീയ വിവേചനം  കച്ചവടമൊഴിയാന്‍ സ്ത്രീയുടെ ദേഹത്ത് വെള്ളമൊഴിച്ചു  തമിഴ്‌നാട്ടിലെ ഇന്നത്തെ വാര്‍ത്ത
തമിഴ്‌നാട്ടില്‍ വീണ്ടും ജാതീയ വിവേചനം; കച്ചവടമൊഴിയാന്‍ സ്ത്രീയുടെ ദേഹത്ത് വെള്ളമൊഴിച്ചു

പഴനി: റോഡരികിലെ കച്ചവടമൊഴിയാന്‍ സ്ത്രീയുടെ ദേഹത്ത് വെള്ളമൊഴിച്ചതായി പരാതിയുയര്‍ത്തി നരിക്കുറവര്‍ വിഭാഗത്തില്‍പ്പെട്ട സ്‌ത്രീ. പഴനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം റോഡരികിൽ കാട്ടുവിഭവങ്ങള്‍ വില്‍പ്പന നടത്തുന്ന വില്ലുപുരം സ്വദേശി വിജയശാന്തിയാണ് പരാതി ഉന്നയിച്ചത്.

തമിഴ്‌നാട്ടില്‍ റോഡരികിലെ കച്ചവടമൊഴിയാന്‍ സ്ത്രീയുടെ ദേഹത്ത് വെള്ളമൊഴിച്ചതായി പരാതി

ഇവിടെ കച്ചവടം ചെയ്യരുതെന്ന് പറഞ്ഞ് ടെറസില്‍ നിന്നും ഒരാള്‍ ദേഹത്തേക്ക് വെള്ളം ഒഴിക്കുകയായിരുന്നു. ഇതേ പ്രദേശത്ത് വീണ്ടും ഇരുന്നാല്‍ വെള്ളമൊഴിക്കുന്നത് തുടരുമെന്നും ഇയാള്‍ പറഞ്ഞതായി സ്‌ത്രീ പറയുന്നു. ഇവര്‍ വില്‍പ്പനയ്‌ക്ക്‌വച്ച വസ്‌തുക്കള്‍ക്കും മറ്റ് സാധനസാമഗ്രികളിലും വെള്ളം നനഞ്ഞു.

ALSO READ: ഗുജറാത്തില്‍ 400 കോടിയുടെ ലഹരിമരുന്ന് വേട്ട; ആറ് പാക് മത്സ്യത്തൊഴിലാളികള്‍ പിടിയില്‍

താഴ്ന്ന ജാതിയെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നടത്തിയ അന്നാദാനത്തിൽ നിന്ന് സ്ത്രീയെ ഇറക്കിവിട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വീട്ടിലെത്തി കണ്ട് ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ശേഷം നരിക്കുറവര്‍, ഇരുളര്‍ വിഭാഗത്തിലെ ആളുകളെ ചേര്‍ത്ത് അതേ അമ്പലത്തില്‍ വെച്ച് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ അന്നദാനം സംഘടിപ്പിയ്‌ക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.