ETV Bharat / bharat

Caste Census Election Five States Assembly Polls ജാതി സെൻസസ്: കളമറിഞ്ഞ് കളം പിടിക്കാൻ കോൺഗ്രസ്, ഒന്നും മിണ്ടാതെ ബിജെപി - ജാതി സെൻസസ് കോൺഗ്രസ്

ജാതി സെൻസസില്‍ നിലപാട് വ്യക്തമാക്കാതെ ബിജെപി. പട്ടിക ജാതി, പട്ടിക വർഗ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി സെൻസസ് സർക്കാരുകളെ സഹായിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. അഞ്ച് സംസ്ഥാനങ്ങളിലും അധികാരത്തിലെത്തുമെന്ന് കെസി വേണുഗോപാല്‍.

Caste Census Election Five States Assembly Polls

author img

By ETV Bharat Kerala Team

Published : Oct 9, 2023, 6:27 PM IST

Updated : Oct 9, 2023, 8:10 PM IST

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും 2024ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പും അടുത്തിരിക്കെ പ്രചാരണ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മിഷൻ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ ഇന്ത്യയില്‍ ജാതി സെൻസസ് nationwide caste census അനിവാര്യമാണെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്.

ദേശീയ തലത്തിലെ ജാതി സെൻസസ് ചരിത്രപരമായ തീരുമാനമാകുമെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി വിലയിരുത്തിയതെന്നും രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ചരിത്രപരമായ ചുവടുവെയ്പ്പാകും ജാതി സെൻസസ് എന്നുമാണ് രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളോട് വിശദീകരിച്ചത് CWC meeting. ദേശീയ ജാതി സെൻസസിനെ കോൺഗ്രസ് പ്രവർത്തക സമിതി ഏകകണ്ഠമായി അംഗീകരിച്ചതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കി Congress Working Committee (CWC).

ഇന്ത്യ സഖ്യത്തിലെ ബഹുഭൂരിപക്ഷം പാർട്ടികൾക്കും ഇതേ അഭിപ്രായമാണെന്നും രാഹുല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യ സഖ്യത്തിലെ Indian National Developmental Inclusive Alliance (INDIA) ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ജാതി സെൻസസിനോട് വിയോജിപ്പുണ്ടെങ്കില്‍ അതില്‍ കോൺഗ്രസിന് വിമുഖതയുണ്ടാകില്ലെന്നും രാഹുല്‍ വിശദീകരിച്ചു. ജാതി സെൻസസ് എന്നത് പുരോഗമനപരമായ കാഴ്‌ചപ്പാടാണെന്നും വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജാതി സെൻസസ് പ്രധാന പ്രചാരണ വിഷയമാക്കാൻ പ്രവർത്തക സമിതി പ്രമേയം പാസാക്കിയെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെൻസസ് നടപ്പാക്കാൻ ആലോചിക്കുന്നതായും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു (INDIA).

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജാതി സെൻസസ് പ്രാവർത്തികമാക്കാൻ കഴിവില്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, കോൺഗ്രസിന്‍റെ നാല് മുഖ്യമന്ത്രിമാരില്‍ മൂന്നുപേരും ഒബിസി വിഭാഗത്തില്‍ നിന്നാണെന്ന് അവകാശപ്പെട്ടു. എന്നാല്‍ ബിജെപിയുടെ 10 മുഖ്യമന്ത്രിമാരില്‍ ഒരാൾ മാത്രമാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ളതെന്നും രാഹുല്‍ വിമർശിച്ചു.

ബിജെപി മിണ്ടുന്നില്ല: ജാതി സെൻസസ് നടപ്പാക്കണം എന്ന ആവശ്യം കോൺഗ്രസ് നിരന്തരം ഉന്നയിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിനെയും കോൺഗ്രസ് വിമർശിക്കുന്നുണ്ട്. പട്ടിക ജാതി, പട്ടിക വർഗ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി സെൻസസ് സർക്കാരുകളെ സഹായിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. ഓരോ സമുദായത്തിലെയും ജനസംഖ്യയ്ക്ക് അനുസരിച്ച് സാമൂഹിക നീതി socio-economic data on the condition of weaker sections of society ഉറപ്പാക്കാനാകുമെന്നും കോൺഗ്രസ് വിശദീകരിക്കുന്നു.

തെരഞ്ഞെടുപ്പുകളില്‍ ജാതി സെൻസസ് പ്രചാരണ വിഷയമാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടും ബിജെപിയും പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. ഇതും പ്രചാരണ ആയുധമാക്കാനാണ് കോൺഗ്രസ് തീരുമാനം Scheduled Castes (SCs), Scheduled Tribes (STs) and Other Backward Classes (OBCs) in accordance with their population.

അഞ്ച് സംസ്ഥാനങ്ങളിലും അധികാരത്തിലെത്തുമെന്ന് കെസി വേണുഗോപാല്‍: തെരഞ്ഞെടുപ്പ് കമ്മിഷൻ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ assembly polls in five states പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി കോൺഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത് എത്തി. നിലവില്‍ അധികാരത്തിലുള്ള രാജസ്ഥാനും ഛത്തീസ് ഗഡിനും പുറമെ മധ്യപ്രദേശിലും തെലങ്കാനയിലും മിസോറാമിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പോര് തുടങ്ങി: അടുത്ത വർഷം ഏപ്രില്‍ -മെയ് മാസങ്ങളിലായി നടക്കുമെന്ന് കരുതുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അവസാന നിയമസഭ തെരഞ്ഞെടുപ്പ് തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ നിയമസഭ തെരഞ്ഞെടുപ്പ് കോൺഗ്രസിനും ബിജെപിക്കും മാത്രമല്ല, ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിർണായകമാണ്.
also read: Poll Dates Declared In Five States: 5 സംസ്ഥാനങ്ങളിലെ 'വോട്ടങ്കം'; തീയതി പ്രഖ്യാപിച്ചു, തുടക്കം മിസോറാമില്‍, ഡിസംബര്‍ 3ന് വിധി

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളില്‍ കോൺഗ്രസും ബിജെപിയും നേർക്കു നേർ പോരടിക്കുമ്പോൾ തെലങ്കാനയില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ അരങ്ങൊരുങ്ങുന്നത്. ഭരണകക്ഷിയായ ബിആർഎസിന് പുറമെ കോൺഗ്രസും ബിജെപിയും തെലങ്കാന പിടിക്കാൻ രംഗത്തുണ്ട്.

ഛത്തീസ് ഗഡില്‍ നവംബർ ഏഴിനും 17നുമായി രണ്ട് ഘട്ടമായി പോളിങ് നടക്കുമ്പോൾ മിസോറാമില്‍ നവംബർ ഏഴിന് പോളിങ് പൂർത്തിയാകും. മധ്യപ്രദേശില്‍ നവംബർ 17നും രാജസ്ഥാനില്‍ നവംബർ 23നും തെലങ്കാനയില്‍ നവംബർ 30നുമാണ് പോളിങ്. അഞ്ച് സംസ്ഥാനങ്ങളിലെയും ഫലം ഡിസംബർ മൂന്നിന് അറിയാം.

also read: Bihar Caste Survey Report Released | ബിഹാറിലെ ജാതി സെൻസസ് റിപ്പോർട്ട് പുറത്ത് ; പിന്നാക്ക വിഭാഗക്കാര്‍ 63.12 ശതമാനം

also read: Congress Questions PM Modi On Caste Census 'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ്‌ എന്തുകൊണ്ടില്ല?', പ്രധാനമന്ത്രിയെ ചോദ്യം ചെയ്‌ത് കോൺഗ്രസ്

Last Updated : Oct 9, 2023, 8:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.