പട്‌ന: ബിഹാറില്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന് അനുമതി നല്‍കി സര്‍വ കക്ഷി യോഗം. ബുധനാഴ്ച ചേര്‍ന്ന സര്‍വ കക്ഷി യോഗത്തിലാണ് സെന്‍സസിന് അനുമതി നല്‍കിയത്.
നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ഉടന്‍ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ അവതരിപ്പിക്കുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ജാതി സെൻസസിനോടു നേരത്തെ വിയോജിപ്പുണ്ടായിരുന്നെങ്കിലും ബിജെപി പ്രതിനിധികൾ സർവകക്ഷി യോഗത്തിൽ പങ്കെടുത്ത് തീരുമാനം അംഗീകരിച്ചു. ജെ.ഡി.യു, കോണ്‍ഗ്രസ്, സി.പി.ഐ.എം.എല്‍ (ലിബറേഷന്‍), സി.പി.ഐ, എച്ച്.എ.എം, എ.ഐ.എം.ഐ.എം, വി.ഐ.പി എന്നീ പാര്‍ട്ടി നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. എല്ലാ പാര്‍ട്ടി വക്താക്കളും ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. സെന്‍സസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സര്‍ക്കാരിന്റെ പബ്ലിക് ഡൊമൈനില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1931ന് ശേഷം രാജ്യത്ത് ഇതു വരെ ജാതിതിരിച്ചുള്ള സെൻസസ് നടന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരത്തെ നടന്ന കൂടിക്കാഴ്ചയിൽ നിതീഷ് കുമാർ ജാതിസെൻസസ് നടത്തണമെന്ന വാദം ഉന്നയിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ വഴങ്ങിയിരുന്നില്ല.
Also read: -തമിഴരെ ജാതി-മത വിവേചനങ്ങളിലൂടെ ഭിന്നിപ്പിക്കാൻ ശ്രമം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി സ്റ്റാലിൻ