ETV Bharat / bharat

പ്രമുഖരുടെ വസതിയില്‍ ബോംബ് ഭീഷണി: അന്വേഷണം ഊര്‍ജിതമാക്കി മുംബൈ പൊലീസ്

ഫെബ്രുവരി 28നാണ് അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, മുകേഷ് അംബാനി എന്നിവരുടെ മുംബൈയിലെ ബംഗ്ലാവുകള്‍ ബോംബ് സ്ഫോടനത്തിലൂടെ തകര്‍ക്കുമെന്ന ഭീഷണി സന്ദേശം മുംബൈ പൊലീസിന് ലഭിച്ചത്

case registered in threatening call to blow up the bungalows  അമിതാഭ് ബച്ചന്‍  ഭീഷണി സന്ദേശം  മുകേഷ്‌ അംബാനി  ധര്‍മേന്ദ്ര  terrorist attack threat in Mumbai  Amitabh Bachchan  Dharmendra  Mukesh Ambani  മുംബൈയില്‍ ഭീകരാക്രമണം ഭീഷണി
അമിതാഭ് ബച്ചന്‍
author img

By

Published : Mar 2, 2023, 9:39 AM IST

മുംബൈ: പ്രമുഖ വ്യവസായി മുകേഷ്‌ അംബാനി, ബോളിവുഡ് നടന്‍മാരായ അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര എന്നിവരുടെ മുംബൈയിലെ വീടുകള്‍ ബോംബ് വച്ച് തകര്‍ക്കുമെന്നുള്ള ഭീഷണി സന്ദേശത്തില്‍ മുംബൈയിലെ ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. നാഗ്‌പൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് പ്രസ്‌തുത ഭീഷണി സന്ദേശം ഫെബ്രുവരി 28ന് ലഭിച്ചത്. ആയുധധാരികളായ 25 പേര്‍ മുംബൈയിലെ ദാദർ ഭാഗത്ത് എത്തിയിട്ടുണ്ടെന്നും ഇവര്‍ മേല്‍പ്പറഞ്ഞ പ്രമുഖ വ്യക്തികളുടെ വീടുകള്‍ ബോംബ് സ്ഫോടനത്തിലൂടെ തകര്‍ക്കുമെന്നുമായിരുന്നു അജ്ഞാതന്‍റെ ഭീഷണി സന്ദേശം.

സന്ദേശത്തെ തുടര്‍ന്ന് ഇവരുടെ വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 505(1), 506(2), 182 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഭീഷണി സന്ദേശം നല്‍കിയ ആളെ കണ്ടെത്താനുള്ള അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ് മുംബൈ പൊലീസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.