ETV Bharat / bharat

മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎയ്‌ക്കെതിരെ പീഡന പരാതി; യുവതിയുടെ ഭർത്താവിനെയും മർദിച്ചുവെന്ന് ആരോപണം - Maharashtra MLA

ശനിയാഴ്‌ച രാത്രി ഒരുകൂട്ടം ആളുകൾ പരാതിക്കാരിയുടെ വീട്ടിലെത്തി പരാതിക്കാരിയുടെ ഭർത്താവിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. യുവതി ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ തന്നെ പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്‌തതായാണ് യുവതിയുടെ ആരോപണം

assault and molestation  പീഡന പരാതി  സ്ത്രീത്വത്തെ അപമാനിക്കൽ  ബിജെപി  കീർത്തികുമാർ ബൂണ്ടി ഭംഗരിയ  Maharashtra MLA  മർദ്ദനം
assault and molestation
author img

By

Published : Mar 13, 2023, 12:00 PM IST

ചന്ദ്രപൂർ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ചിമൂർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയ്‌ക്കെതിരെ പീഡന പരാതി. തന്നെ പീഡിപ്പിച്ചുവെന്നും തന്‍റെ ഭർത്താവിനെ മർദിച്ചുവെന്നുമുള്ള യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 354 (സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ബലപ്രയോഗം) ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് ഫയൽ ചെയ്‌തിരിക്കുന്നത്. ബിജെപി എംഎൽഎ കീർത്തികുമാർ ബൂണ്ടി ഭംഗരിയയാണ് കുറ്റാരോപിതൻ.

ശനിയാഴ്‌ച രാത്രി വൈകി 15-20 പേർ പരാതിക്കാരിയുടെ വീട്ടിലെത്തി പരാതിക്കാരിയുടെ ഭർത്താവിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. പരാതിക്കാരി ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ തന്നെ പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്‌തതായാണ് യുവതിയുടെ ആരോപണം. തന്‍റെ ഭർത്താവിന്‍റെ സഹോദരനായ ചിമൂർ തഹസിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകനെയും രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും ഇവർ മർദിച്ചതായും യുവതിയുടെ പരാതിയിൽ ഉള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, തന്‍റെ അമ്മയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്‌തതിന് ഇരയുടെ ഭർത്താവിനെതിരെ എംഎൽഎയും പരാതി നൽകിയിട്ടുണ്ട്. കീർത്തികുമാർ ബൂണ്ടി ഭംഗരിയക്കെതിരെയായ പീഡന കേസിന് പുറമെ മറ്റ് ഐപിസി വകുപ്പുകൾക്കൊപ്പം 15-20 പേർക്കെതിരെ കലാപം, നിയമവിരുദ്ധമായ സംഘം ചേരൽ, അശ്ലീല പ്രവർത്തനങ്ങൾ നടപ്പിലാക്കൽ എന്നിവയ്ക്കും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവിഭാഗവും സമർപ്പിച്ച പരാതികളിൽ എഫ്‌ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും വരോറ സബ് ഡിവിഷണൽ പൊലിസ് ഓഫിസർ ആയുഷ് നോപാനി പറഞ്ഞു.

നാല് വയസുകാരിയെ പീഡനത്തിനിരയാക്കി 16കാരൻ: ഉത്തര്‍ പ്രദേശിലെ കുശിനഗറിൽ നാല് വയസുകാരിയെ പീഡനത്തിനിരയാക്കി 16കാരൻ. കുട്ടിയുടെ അയല്‍വാസിയായ പ്രതി കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണയാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ മിഠായി കൊടുത്ത് പ്രലോഭിപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. കളി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം ഒഴുകുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവത്തിന്‍റെ യഥാർഥ്യം മനസിലാകുന്നത്.

പരിശോധനയിൽ കുട്ടി പീഡനത്തിനിരയാക്കപ്പെട്ട വിവരം അറിഞ്ഞതോടെ കുടുംബം പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. വിവരമറിഞ്ഞ ഗ്രാമത്തിലെ മുതിർന്നവർ കേസ് നൽകുന്നതിൽ നിന്ന് കുടുംബത്തെ വിലക്കുകയും പൊലീസിൽ പരാതിപ്പെടാൻ അനുവദിച്ചില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കുടുംബം പരാതി നൽകുന്നില്ലെന്ന് കണ്ടതോടെ പ്രതി വീണ്ടും കുട്ടിയെ പീഡിപ്പിച്ചു. ഇതേതുടര്‍ന്ന് ഒരിക്കല്‍ കൂടി കുട്ടി പീഡനത്തിനിരയായപ്പോള്‍ പ്രതിയ്‌ക്കെതിരെ പിതാവ് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങി, എന്നാല്‍, കുട്ടിയുടെ ചികിത്സ ചിലവ് തങ്ങള്‍ വഹിച്ചുകൊള്ളാമെന്നും പൊലീസില്‍ പരാതി നല്‍കരുതെന്നും ഗ്രാമത്തിലുള്ളവര്‍ പിതാവിനോട് പറഞ്ഞു എങ്കിലും കഴിഞ്ഞ ദിവസം പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാൽ പ്രതി നിലവിൽ ഒളിവിലാണ്. നാല് വയസുകാരിയെ പീഡനത്തിനിരയാക്കിയ 16കാരനായി തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.