ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭാര്യയെ മൊഴി ചൊല്ലിയ ഭര്‍ത്താവിനെതിരെ കേസെടുത്തു. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.സ്‌ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവ് റിസ്‌വാന്‍ ഖാന്‍ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും സംഭവത്തില്‍ അഞ്ച് ദിവസം മുന്‍പാണ് കോടതിയില്‍ തീര്‍പ്പായതെന്നും ഇതിന്‍റെ പിന്നാലെയാണ് ഭര്‍ത്താവ് മൊഴിച്ചൊല്ലിയതെന്നും ഭാര്യ അശോക് ഗാർഡന്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
മധ്യപ്രദേശില്‍ ഭാര്യയെ മൊഴി ചൊല്ലിയ ഭര്‍ത്താവിനെതിരെ കേസെടുത്തു - സ്‌ത്രീധനത്തിന്‍റെ പേരില്‍ പീഡനം
സ്‌ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പരാതി.