ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോയ തമിഴ്‌നാട് മന്ത്രിയുടെയും നിയമസഭാ സ്‌പീക്കറുടെയും കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സ്‌പീക്കര്‍ ധനപാലിൻ്റെയും മന്ത്രി എസ്‌പി വേലുമണിയുടെയും കാറുകളാണ് കൂട്ടിയിടിച്ചത്. ഇരുവരും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
തിരുപ്പൂരിന് സമീപം കഥപുല്ലപട്ടി പിരിവില്‍ വെച്ചായിരുന്നു അപകടം. മന്ത്രിയുടെ കാറിന് പിറകില്‍ സ്‌പീക്കറുടെ കാറ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ധനപാലിൻ്റെ കാറിൻ്റെ വിൻഡ്‌സ്ക്രീനും ബമ്പറും കേടായി. വേലുമണിയുടെ കാറിൻ്റെ പിൻ ബമ്പറിനും കേടുപാടുകൾ സംഭവിച്ചു.