സഹാറന്‍പുര്‍ (യുപി): ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ കനത്ത മഴയെ തുടര്‍ന്ന് കാര്‍ ഒഴുക്കില്‍പ്പെട്ടു. ശാപൂർ ഗാഡ നദിയിലാണ് കാര്‍ ഒഴുകിപ്പോയത്. മിർസാപൂർ കോത്‌വാലി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്‌ടര്‍ വിപിൻ കുമാറും ഓപ്പറേറ്റർ ദീപക് കുമാറുമാണ് കാറിലുണ്ടായിരുന്നത്.
കാര്‍ ഒഴുക്കില്‍പ്പെട്ട ഉടനെ ഇരുവരും നദിയില്‍ ചാടി. മുങ്ങുന്ന കാര്‍ പുറത്തെടുക്കാന്‍ പ്രദേശവാസികള്‍ ഏറെ പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ പൊലീസ് പ്രദേശവാസികളുടെ സഹായത്തോടെ കാർ പുറത്തെടുക്കുകയായിരുന്നു. മറ്റൊരു സംഭവത്തില്‍ ബാദ്‌ശാഹി ബാഗ് നദി മുറിച്ചുകടക്കുന്നതിനിടെ ഒരു ബൊലെറോ മലവെള്ള പാച്ചിലില്‍ ഒലിച്ചുപ്പോയി.