ETV Bharat / bharat

വിവാഹഘോഷത്തിനിടയിലേക്ക് കാര്‍ പാഞ്ഞ് കയറി; 3 പേര്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്

author img

By

Published : Feb 15, 2023, 3:37 PM IST

വിവാഹാഘോഷത്തിനിടയിലേക്ക് കാര്‍ പാഞ്ഞ് കയറി. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് മരിച്ചു. 12 പേര്‍ക്ക് ഗുരുതര പരിക്ക്.ഡ്രൈവര്‍ മദ്യപിച്ചതാണ് അപകടത്തിന് കാരണമെന്ന് കുറ്റപ്പെടുത്തല്‍. ചികിത്സയിലുള്ളവരുടെ നില ഗുരുതരം.

wedding procession  car hit into the wedding party three people died  കാര്‍ വിവാഹഘോഷത്തിനിടയിലേക്ക് പാഞ്ഞ് കയറി  നിയന്ത്രണം വിട്ട കാര്‍  ഒഡീഷ വാര്‍ത്തകള്‍  ഒഡീഷ പുതിയ വാര്‍ത്തകള്‍  ഒഡീഷ കാര്‍ അപകടം  വിവാഹത്തിനിടെ കാര്‍ അപകടം  ലഞ്ചിപ്പള്ളി കേശവ് നഗര്‍  ഭുവനേശ്വര്‍ വാര്‍ത്തകള്‍  latest news in india  latest news grom odisha
ഒഡീഷയില്‍ കാറപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.

ഭുവനേശ്വര്‍: ഒഡിഷയില്‍ വിവാഹഘോഷത്തിനിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞ് കയറി. പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ലഞ്ചിപ്പള്ളി കേശവ് നഗര്‍ സ്വദേശികളായ സ്വപ്‌ന റെഡ്ഡി(22), സഞ്ജു റെഡ്ഡി(23), ഭാരതി റെഡ്ഡി(12) എന്നിവരാണ് മരിച്ചത്.

മന്ദിയപള്ളിയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. വധുവിന്‍റെ വീട്ടുക്കാര്‍ വരനെ സ്വീകരിക്കാന്‍ നില്‍ക്കുമ്പോള്‍ അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ജനക്കൂട്ടത്തിലേക്ക് ഇടിച്ച കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

പരിക്കേറ്റവരെ ബ്രഹ്മപൂരിലെ മഹാരാജ കൃഷ്‌ണ ചന്ദ്ര ഗജപൈ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഡ്രൈവര്‍ മദ്യപിച്ചതാണ് അപകടത്തിന് കാരണമെന്ന് കുടുംബ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇയാളെ പിടികൂടി ഗോപാല്‍പൂര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.