ചെന്നൈ : തമിഴ്‌നാട്ടിൽ ലോറിയും കാറും നേർക്കുനേർ കൂട്ടിയിടിച്ച് (Car Collide With Lorry) ഒരു കുടുംബത്തിലെ രണ്ട് കുട്ടികളുൾപ്പടെ ഏഴ് പേർ മരിച്ചു. ഇന്ന് തിരുവണ്ണാമലൈ - ബെംഗളൂരു ദേശീയപാതയിൽ ചെങ്കത്തിന് സമീപമായിരുന്നു അപകടം(Tiruvannamalai Car Accident). തിരുവണ്ണാമലൈയിൽ നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കർണാടക രജിസ്‌ട്രേഷനിലുള്ള കാർ സിംഗാരപ്പേട്ടയിൽ നിന്ന് തിരുവണ്ണാമലൈയിലേക്ക് വരികയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ കാർ പൂർണമായും തകർന്നു. സംഭവത്തില്‍ രണ്ട് കുട്ടികളും നാല് പുരുഷന്മാരും ഒരു സ്‌ത്രീയുമാണ് മരിച്ചത് (7 Members Of a Family Died In Car Accident ). എല്ലാവരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ ഇവരെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. മൃതദേഹങ്ങൾ ചെങ്കം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി (Car Collide With Lorry In Tiruvannamalai - Bengaluru Highway).
-
#WATCH | Tamil Nadu: 7 people died after a car collided with a Lorry at Chengam in Thiruvannamalai District this morning. Chengam Police registered a case and investigation is underway: Chengam Police pic.twitter.com/VL7WVxDWwr
— ANI (@ANI) October 15, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | Tamil Nadu: 7 people died after a car collided with a Lorry at Chengam in Thiruvannamalai District this morning. Chengam Police registered a case and investigation is underway: Chengam Police pic.twitter.com/VL7WVxDWwr
— ANI (@ANI) October 15, 2023#WATCH | Tamil Nadu: 7 people died after a car collided with a Lorry at Chengam in Thiruvannamalai District this morning. Chengam Police registered a case and investigation is underway: Chengam Police pic.twitter.com/VL7WVxDWwr
— ANI (@ANI) October 15, 2023
അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി : അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടതിനാൽ യഥാർഥ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ (Tamilnadu CM M K Stalin) സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടുലക്ഷം രൂപ വീതം ധനസഹായം ( relief fund) പ്രഖ്യാപിക്കുകയും ചെയ്‌തു.
ലോറിക്ക് പുറകിൽ ട്രാവലർ ഇടിച്ച് അപകടം : ഇന്ന് മഹാരാഷ്‌ട്രയിൽ സൈലാനി ബാബയുടെ ദര്‍ഗയില്‍ ദർശനത്തിന് പോയ ഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ട് നാല് മാസം പ്രായമുള്ള കുട്ടിയടക്കം 12 പേർ മരണപ്പെട്ടിരുന്നു (Devotees Died). അപകടത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. നിർത്തിയിട്ടിരുന്ന ട്രക്കിന് പുറകിൽ ഭക്തർ സഞ്ചരിച്ച ട്രാവലർ ഇടിച്ചായിരുന്നു അപകടം (Tempo Travelers Collides With Truck).
വൈജാപൂരിനടുത്തുള്ള സമൃദ്ധി ഹൈവേയിലെ (Accident Near Samruddhi highway) ടോൾ ബൂത്തിനടുത്താണ് അപകടം നടന്നത്. പരിക്കേറ്റവരെ സംഭാജിനഗറിലെ ഘാട്ടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. യാത്രക്കാരെല്ലാം നാസിക് ജില്ലയിലെ പതാർഡി, ഇന്ദിരാനഗർ സ്വദേശികളാണെന്നാണ് വിവരം.35 ലധികം പേരാണ് ട്രാവലറിലുണ്ടായിരുന്നത്. മരണപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.