ETV Bharat / bharat

അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം നഷ്‌ടപ്പെട്ട് മരത്തിലിടിച്ചു; 6 പേർ മരിച്ചു - ജാർഖണ്ഡ് വാഹനാപകടം ആറ് മരണം

Car accident in Jharkhand Giridih: ജാർഖണ്ഡിലെ ഗിരിദിഹിൽ എസ്‌യുവി നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡരികിലെ മരത്തിലിടിച്ചുകയറി. സംഭവത്തിൽ 6 പേർ മരിച്ചു, നാല് പേർക്ക് പരിക്ക്.

Car accident in Jharkhand  suv hit into a tree  suv accident in Jharkhand Giridih  overspeed car accident  കാർ നിയന്ത്രണം നഷ്‌ടപ്പെട്ട് മരത്തിലിടിച്ചു  കാർ അപകടം ജാർഖണ്ഡ്  ജാർഖണ്ഡ് കാർ അപകടം  ഗിരിദിഹ് കാർ അപകടം  എസ്‌യുവി അപകടം  ജാർഖണ്ഡ് വാഹനാപകടം അഞ്ച് മരണം  five killed in Jharkhand car accident
Car accident in Jharkhand Giridih
author img

By ETV Bharat Kerala Team

Published : Nov 18, 2023, 11:26 AM IST

Updated : Nov 18, 2023, 2:56 PM IST

ഗിരിദിഹ് : ജാർഖണ്ഡിൽ അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ആറ് പേർ മരിച്ചു. രണ്ട് കുട്ടികളടക്കം നാല് പേർക്ക് പരിക്കേറ്റു (Car accident in Jharkhand Giridih). ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ മുഫാസിൽ പൊലീസ് സ്റ്റേഷൻ പിരിധിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

അഞ്ച് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. സാഗിർ അൻസാരി (31), യൂസഫ് മിയാൻ ഗജോദിഹ് (70), ഇംതിയാസ് അൻസാരി (55), സുഭാൻ അൻസാരി ഗജോദിഹ് (35) എന്നിവരാണ് മരിച്ച നാല് പേർ. മരണപ്പെട്ട മറ്റ് രണ്ട് പേരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു ഇവർ. അപകട സമയത്ത് കാർ അമിത വേഗതയിലായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയും റോഡരികിലെ മരത്തിൽ ഇടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാരാണ് അപകട വിവരം പൊലീസിൽ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും ചേർന്ന് അപകടത്തിൽപ്പെട്ടവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്തു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് സിപിഐ(എംഎൽ) നേതാവ് രാജേഷ് സിൻഹ ആവശ്യപ്പെട്ടു.

Also read: ഗുജറാത്തില്‍ വാഹനാപകടത്തിൽ അഞ്ച് മരണം ; മരിച്ചവര്‍ ബന്ധുക്കള്‍

ഗുജറാത്തിൽ വാഹനാപകടം (Gujarat road accident): ഗുജറാത്തിലെ ഗാന്ധിനഗർ രൺധേജ പെതാപൂർ ഹൈവേയിൽ കാര്‍ അപകടത്തില്‍പ്പെട്ട്‌ അഞ്ച് പേർ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രി 12:30 ഓടെയാണ് സംഭവം. കഖേജ പെതാപൂർ ഹൈവേയിൽ വച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു (Accident in Gandhinagar Cousins Died).

അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം നഷ്‌ടപ്പെട്ട്‌ മരത്തിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത്‌ വച്ച്‌ തന്നെ മരിച്ചു. ഹിമ്മത്നഗർ ഖേരാലു, സുജൽ സാബിർഭായ് ബെലിം, സൽമാൻ കസംഭായ് ചൗഹാൻ, ഷബീർഭായ് ചൗഹാൻ, സാഹിൽ ചൗഹാൻ എന്നിവരാണ്‌ മരിച്ചത്‌.

ഉത്തരാഖണ്ഡിൽ ജീപ്പ് മറിഞ്ഞ് അപകടം: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ്‌ അപകടം ഉണ്ടായിരുന്നു (Pickup jeep accident in Uttarakhand). ജീപ്പ് റോഡിൽ നിന്ന് തെന്നി കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ എട്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വാഹനം 500 മീറ്റർ താഴ്‌ചയിലേക്ക്‌ മറിഞ്ഞത്.

Last Updated : Nov 18, 2023, 2:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.