ETV Bharat / bharat

അമിത വേഗത്തില്‍ പിന്നാലെയെത്തിയ കാർ മൂന്ന് സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു; രണ്ട് പേർ മരിച്ചു

അമിത വേഗതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലിരുന്ന് യുവാക്കൾ റീൽ എടുക്കുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് ആളുകൾ പറയുന്നത്.

car accident in haryana  car accident in haryana two died  two died in car accident  women died at car accident  haryana car accident  karnal car accident  haryana karnal  ഹരിയാന  ഹരിയാന കർണാൽ  കാർ മൂന്ന് സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു  കാർ ഇടിച്ച് മരണം  കാർ അപകടം  അപകട മരണം  അപകടം  accident  car accident  ഹരിയാന കാർ അപകടം  കർണാൽ കാർ അപകടം
അപകടം
author img

By

Published : May 30, 2023, 12:59 PM IST

കർണാൽ : ഹരിയാനയിലെ കർണാലിൽ അമിത വേഗത്തിലെത്തിയ കാർ മൂന്ന് സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കർണാലിലെ സായ് മന്ദിർ റോഡിലെ സെക്‌ടർ ആറിൽ ഇന്നലെയാണ് സംഭവം.

സെക്‌ടർ ആറ് നിവാസികളായ അഞ്ജു, ശശി പഹ്വ എന്നിവരാണ് മരിച്ചത്. പ്രദേശത്തെ താമസക്കാരായ മൂന്ന് സ്ത്രീകൾ ഇന്നലെ വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് പിറകലൂടെ അമിത വേഗതയിലെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. അപകട വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ കർണാലിലെ കൽപന ചൗള മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും രണ്ട് പേർ മരണപ്പെട്ടു.

വാഹനം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സമയത്ത് മഴയും അമിത വേഗതയും കാരണം വാഹനത്തിന്‍റെ നമ്പർ ആർക്കും രേഖപ്പെടുത്താൻ കഴിഞ്ഞില്ല. പ്രദേശത്തെ സിസിടിവി കാമറകൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അമിത വേഗതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലിരുന്ന് യുവാക്കൾ റീൽ എടുക്കുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് ആളുകൾ പറയുന്നത്.

രാജസ്ഥാനിർ ട്രാക്‌ടർ ട്രോളി മറിഞ്ഞു, 9 മരണം : ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തർ സഞ്ചരിച്ച ട്രാക്‌ടർ ട്രോളി തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ 25 പേർ പരിക്കേറ്റ് ഉദയ്‌പൂർവതി ആശുപത്രിയിൽ ചികിത്സയിലാണ്. ചിലർ ഗുരുതരാവസ്ഥയിലാണ്. ജുൻജുനുവിലെ ഉദയ്‌പൂർവതി പ്രദേശത്തെ മൻസ മാതാ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരുടെ വാഹനമാണ് തോട്ടിലേക്ക് മറിഞ്ഞത്. മരിച്ചവരിൽ ഭൂരിഭാഗവും സ്‌ത്രീകളാണെന്നാണ് അധികൃതർ പറയുന്നത്.

Also read : ഭക്തർ സഞ്ചരിച്ച ട്രാക്‌ടർ ട്രോളി തോട്ടിലേക്ക് മറിഞ്ഞു; 9 മരണം, 25 പേർക്ക് പരിക്ക്

ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്ന് മരണം : കോട്ടയം കുമാരനെല്ലൂരിൽ ബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവരാണ് മരിച്ചത്. മെയ് 25നായിരുന്നു അപകടം.

മൂവരും ഒരു ഡ്യൂക്ക് ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. കുമാരനെല്ലൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന ടോറസ് ലോറിയിലേക്ക് എതിരെ വന്ന ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികരെ നാട്ടുകാർ ഉടൻ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും അമിത വേഗത്തിലായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ലോറി ഡ്രൈവർക്ക് പരിക്കില്ല.

Also read : ടോറസ് ലോറിയിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഈ സംഭവത്തിന് ദിവസങ്ങൾക്ക് മുൻപ് നവജാത ശിശു അടക്കം നാല് പേരുടെ മരണത്തിനിടയാക്കിയ അപകടം തിരുവനന്തപുരത്ത് നടന്നിരുന്നു. കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. പ്രസവം കഴിഞ്ഞ് ആശുപത്രി വിട്ടശേഷം വീട്ടിലേയ്‌ക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Also read : കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി, നവജാത ശിശു അടക്കം 3 മരണം: ഡ്രൈവർ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.