ETV Bharat / bharat

അമിത വേഗം, കാർ ട്രക്കുകൾക്കിടയില്‍ പെട്ട് യുവതി മരിച്ചു

author img

By

Published : Aug 7, 2023, 1:21 PM IST

അമിത വേഗത്തിൽ വന്ന ട്രക്കുകൾ, യുവതി ഓടിച്ചിരുന്ന കാറിൽ ഇടിച്ചതിനെ തുടർന്നു കാറിന്‍റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് പൊലീസ്‌ പറയുന്നു.

accidents  delhi  delhi police  young lady  over speed  വാഹനപകടം  ഡൽഹി  ഡൽഹി പൊലീസ്‌  അമിത വേഗം  ചന്ദ്ഗിരം അഖാര  ട്രക്കുകൾ  റോഡപകടങ്ങൾ  road accidents
car accident in delhi

ന്യൂഡൽഹി: കാർ അമിത വേഗതയിലെത്തിയ രണ്ട് ട്രക്കുകൾക്കിടയില്‍ പെട്ട് ഇരുപത്തിരണ്ടുകാരിയായ യുവതി മരിച്ചു. ഡൽഹിയ്‌ക്കടുത്തുള്ള ചന്ദ്ഗിരം അഖാര എന്ന സ്ഥലത്ത് ഞായറാഴ്‌ച (07.08.23) അർദ്ധരാത്രി 12 നാണ് അപകടം നടന്നത്. യുവതി അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാറിന്റെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

വാഹനപകടം നടന്ന സന്ദേശം ലഭിച്ചയുടൻ ഡൽഹി പൊലീസ്‌ സ്ഥലത്തെത്തിയിരുന്നു. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കാറിൽ നിന്നു ലഭിച്ച രേഖകൾ പൊലീസ്‌ പരിശോധിച്ചു വരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചു.

നിലവിൽ അപകടത്തിൽ സംശയാസ്‌പദപമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടത്തെകുറിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ്‌ പറഞ്ഞു. അമിത വേഗത്തിൽ വന്ന ട്രക്കുകൾ, യുവതി ഓടിച്ചിരുന്ന കാറിൽ ഇടിച്ചതിനെ തുടർന്നു കാറിന്‍റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് പൊലീസ്‌ പറയുന്നു.

സംഭവത്തിൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം യുവതിയുടെ ബന്ധുക്കളെ കണ്ടെത്തി മൃതദേഹം കൈമാറും.

also read : കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു ; അപകടം വാഹനം പോർച്ചിലേക്ക് കയറ്റുന്നതിനിടെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.