ETV Bharat / bharat

ക്യാപ്റ്റൻ മില്ലർ ജനുവരിയില്‍; സെന്‍സറിംഗ് പൂര്‍ത്തിയായി - Captain Miller

Dhanush movie censorship ധനുഷിന്‍റെ പൊങ്കല്‍ റിലീസായി എത്തുന്ന ക്യാപ്റ്റൻ മില്ലർ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി.

Captain Miller release  Dhanush movie censorship  ക്യാപ്റ്റൻ മില്ലർ റിലീസ്  ധനുഷ് ക്യാപ്റ്റൻ മില്ലർ  ധനുഷ്  ക്യാപ്റ്റൻ മില്ലർ  Captain Miller  Dhanush
Captain Miller on Pongal release and Dhanush movie clears censor
author img

By ETV Bharat Kerala Team

Published : Dec 30, 2023, 6:25 PM IST

ധനുഷ് (Dhanush) ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുകയാണ് 'ക്യാപ്റ്റൻ മില്ലർ'ക്കായി (Captain Miller). പൊങ്കല്‍ റിലീസായി 2024 ജനുവരി 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക (Captain Miller on Pongal Release). ഇപ്പോഴിതാ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.

'ക്യാപ്‌റ്റന്‍ മില്ലര്‍'ക്ക് യുഎ സര്‍ട്ടിഫിക്കേറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഇതോടെ ആരാധകരുടെ ആശങ്കകള്‍ ദൂരീകരിച്ചിരിക്കുകയാണ്. ആക്ഷന്‍ വിഭാഗത്തിലൊരുങ്ങുന്ന 'ക്യാപ്‌റ്റന്‍ മില്ലറി'ല്‍ വയലന്‍സിന്‍റെ അതിപ്രസരം ഉണ്ടാകുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. ഇതിന് കാരണം, അടുത്തിടെ പുറത്തിറങ്ങിയ പല ആക്ഷന്‍ ചിത്രങ്ങളിലും വയലന്‍സിന്‍റെ അതിപ്രസരങ്ങള്‍ കാണാമായിരുന്നു.

Also Read: Dhanush New Movie Captain Miller: 'ക്യാപ്‌റ്റന്‍ മില്ലര്‍' ആദ്യ ഗാനം ഉടന്‍; ധനുഷിന്‍റെ 3 ലുക്കുകള്‍ കാണാനുള്ള കാത്തിരിപ്പില്‍ ആരാധകര്‍

നേരത്തെ 'ക്യാപ്റ്റൻ മില്ലർ' ഡിസംബർ 15ന് റിലീസ് ചെയ്യാനായിരുന്നു നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നത്. ധനുഷിന്‍റേതായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അവധിക്കാലം ആഘോഷമാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് നിര്‍മാതാക്കള്‍ പുതിയ റിലീസ് തീയതി തീരുമാനിച്ചത്. പ്രധാനമായും തമിഴില്‍ ഒരുങ്ങിയ ചിത്രം ഹിന്ദി, തെലുഗു എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

പ്രഖ്യാപനം മുതല്‍ 'ക്യാപ്റ്റൻ മില്ലർ' മാധ്യമശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ഒരു തമിഴ് മാസികയുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ട 'ക്യാപ്റ്റൻ മില്ലര്‍' സ്‌റ്റില്ലുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ സ്‌റ്റില്ലുകളില്‍ ശത്രുക്കളുമായുള്ള യുദ്ധത്തിൽ ഏർപ്പെടുന്ന ധനുഷിനെയാണ് കാണാനാവുക. അതില്‍ ഒരു ചിത്രത്തിൽ ബൈക്ക് ഓടിക്കുന്ന ധനുഷിനെയും കാണാം.

സത്യജ്യോതി ഫിലിംസിന്‍റെ ബാനറില്‍ അരുൺ മാതേശ്വരൻ സംവിധാനം ചെയ്‌ത ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയത്. അരുൺ മാതേശ്വരനുമായുള്ള ധനുഷിന്‍റെ ആദ്യ സഹകരണം കൂടിയാണീ 'ക്യാപ്റ്റൻ മില്ലര്‍'. 1930കള്‍, 1940കള്‍ പശ്ചാത്തലമാക്കിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

Also Read: Dhanush Captain Miller Overseas Rights ധനുഷിന്‍റെ 'ക്യാപ്റ്റൻ മില്ലർ' ഓവർസീസ് തിയറ്റർ വിതരണാവകാശം ലൈക്ക പ്രൊഡക്ഷൻസിന്

പ്രിയങ്ക അരുള്‍ മോഹനാണ് സിനിമയില്‍ ധനുഷിന്‍റെ നായികയായി എത്തുന്നത്. സ്‌റ്റില്ലുകളുടെ കൂട്ടത്തില്‍ പ്രിയങ്ക മോഹന്‍റെ ഫസ്‌റ്റ് ലുക്കും ഉൾപ്പെട്ടിരുന്നു (Priyanka Mohan's first look in Captain Miller). സഹതാരങ്ങളായ ഇളങ്കോ കുമാരവേൽ (Elango Kumaravel), നിവേദിത സതീഷ് (Nivedhithaa Sathish) എന്നിവര്‍ക്കൊപ്പമുള്ള പ്രിയങ്ക മോഹന്‍റെ ചിത്രവും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു.

ടൈറ്റിൽ റോളിലാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്. ധനുഷിനെ കൂടാതെ കന്നഡ സൂപ്പർ താരം ശിവരാജ്‌കുമാറും ക്യാപ്റ്റൻ മില്ലറില്‍ സുപ്രധാന വേഷത്തിലെത്തും. രജനികാന്തിന്‍റെ ഏറ്റവും പുതിയ റിലീസായ 'ജയിലറി'ലും ശിവരാജ്‌കുമാര്‍ അതിഥി വേഷത്തിൽ എത്തിയിരുന്നു. ജോൺ കോക്കൻ, നാസർ, എഡ്വേർഡ് സോണൻബ്ലിക്ക് എന്നിവരും 'ക്യാപ്റ്റൻ മില്ലറില്‍' അണിനിരക്കും. ജിവി പ്രകാശ് കുമാര്‍ ആണ് സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read: ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്ത് 'ക്യാപ്‌റ്റന്‍ മില്ലര്‍' ; ധനുഷിന്‍റെ പിറന്നാള്‍ ദിനത്തില്‍ ടീസര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.