ETV Bharat / bharat

ചരക്ക് കപ്പലില്‍ നിന്ന് ട്രക്കുകള്‍ തെന്നിമാറി, ക്യാപ്റ്റനെയും ജീവനക്കാരെയും കാണാതായി

ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചിനും ബിഹാറിലെ മണിഹാരിക്കും ഇടയില്‍ വ്യാഴാഴ്ച്ച രാത്രിയായിരുന്നു അപകടം.

Captain and crew missing as trucks slide off cargo ship cargo ship Jharkhand River ganga ചരക്ക് കപ്പലില്‍ നിന്ന് ട്രക്കുകള്‍ തെന്നിമാറി ചരക്ക് കപ്പല്‍ അപകടം കപ്പല്‍ അപകടം Jharkhand
ചരക്ക് കപ്പലില്‍ നിന്ന് ട്രക്കുകള്‍ തെന്നിമാറി, ക്യാപ്റ്റനെയും ജീവനക്കാരെയും കാണാതായി
author img

By

Published : Mar 25, 2022, 2:29 PM IST

റാഞ്ചി: സാഹിബ് ഗഞ്ചില്‍ 17 ട്രക്കുകളുമായി പോവുകയായിരുന്ന ചരക്ക് കപ്പലിന്‍റെ ഒന്‍പത് ട്രക്കുകള്‍ തെന്നിമാറി ഗംഗ നദിയില്‍ പതിച്ചു. അമിതഭാരവും ശക്തമായ കാറ്റുമാണ് ട്രക്ക് തെന്നി മാറാന്‍ കാരണമായത്. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചിനും ബിഹാറിലെ മണിഹാരിക്കും ഇടയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. സംഭവസമയത്ത് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനെയും ജീവനക്കാരെയും കാണാതായി.

വിവരമറിഞ്ഞ മുഫാസില്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. സംഭവത്തിന് ശേഷം ദിയോഘറിൽ നിന്നുള്ള ഒരു സംഘം എൻഡിആർഎഫിന്റെ സഹായം തേടി സാഹിബ്ഗഞ്ചിലെത്തി. ഇതിന് മുന്‍പ് 2020ല്‍ രാജ്മഹലില്‍ നിന്ന് മണിച്ചക്കിലേക്ക് പോവുകയായിരുന്ന കപ്പല്‍ വെസ്റ്റ് ബംഗാളില്‍ വച്ച് അപകടത്തില്‍പ്പെട്ടിട്ടുണ്ട്. മുന്‍പും ഗംഗയില്‍ വെച്ചുണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ട്രക്കുകള്‍ കടത്തുന്നതിന് നല്‍കിയ പരിമിതമായ എണ്ണത്തേക്കാള്‍ കൂടുതലായിരുന്നു കപ്പലിലുണ്ടായിരുന്നത് അതാണ് അപകടത്തിന് കാരമമായതെന്നാണ് വിവരം.

Also Read: ആന്ധ്രയില്‍ മന്ത്രിപുത്രിയെ ഒന്നാമതാക്കാന്‍ സ്‌കൂള്‍ ടോപ്പറെ പുറത്താക്കി ; മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.