കലബുര്‍ഗി: കര്‍ണാടക സര്‍ക്കാരിന്‍റെ പൊതുപരീക്ഷയായ പി.എസ്.ഐ പരീക്ഷയില്‍ ക്രമക്കേട് കാണിച്ച കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 13 പേരെ സി.ഐ.ഡി സംഘം പിടികൂടി. അഫസല്‍പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് മഹന്ദേഷ് പട്ടീല്‍ അടക്കമുള്ളവർക്കെതിരെയാണ് കേസ്.
മുന്നാഭായി മോഡല്‍: സഞ്ജയ്‌ദത്ത് നായകനായ മുന്നാഭായി സിനിമയിലെ ദൃശ്യങ്ങൾക്ക് സമാനമായി ബ്ലൂടൂത്ത് ഉപകരണം ചെവിയില്‍ വച്ച് പരീക്ഷ എഴുതിയവരും ഇവര്‍ക്ക് സഹായം ചെയതവരുമാണ് പിടിയിലായത്. കഴിഞ്ഞ ദിവസവം അഫ്സല്‍പുര എം.എല്‍.എയുടെ ഗണ്‍മാന്‍ കൂടിയായ ഹയ്യാല ദേശായി സംഘത്തിന്‍റെ പിടിയില്‍ ആയിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തില്‍ ആയിരുന്നു കൂടുതല്‍ അറസ്റ്റ് നടന്നത്.
ഉദ്യോഗാര്‍ഥികളായ വീര്‍ വര്‍ഷ, സഹായി ശരണബസപ്പ എന്നിവരും അറസ്റ്റിലായി. ഉദ്യോഗാര്‍ഥികള്‍ക്ക് ക്രമവിരുദ്ധമായി പരീക്ഷ എഴുതാന്‍ സഹായിച്ചതിനാണ് മഹന്ദേഷ് പട്ടേലിനെതിരെ അറസ്റ്റ്. അഫ്സൽപൂർ ടൗണിലെ നാഷണൽ ഫംഗ്‌ഷൻ ഹാളിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 101 പേരുടെ സമൂഹ വിവാഹം നടക്കുന്ന വേദിയില്‍ എത്തിയായിരുന്നു അറസ്റ്റ്. സിഐഡി ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ശങ്കർ ഗൗഡയാണ് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തത്.
Also Read: പിഎസ്ഐ പരീക്ഷ ക്രമക്കേട്; അന്വേഷണം ഊർജിതമാക്കി കർണാടക സിഐഡി