ETV Bharat / bharat

Canada Evacuates Diplomats From India : ഇന്ത്യന്‍ നിര്‍ദേശം പാലിച്ച് കാനഡ ; നയതന്ത്ര പ്രതിനിധികളെ മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും മാറ്റി

author img

By ETV Bharat Kerala Team

Published : Oct 6, 2023, 9:12 PM IST

India Canada Conflict: ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരെ മാറ്റി, നടപടി ഇന്ത്യന്‍ നിര്‍ദേശത്തെ തുടര്‍ന്ന്

Canada Evacuates Diplomats From India  ഇന്ത്യന്‍ നിര്‍ദേശം പാലിച്ച് കാനഡ  നയതന്ത്ര പ്രതിനിധികളെ മലേഷ്യയിലേക്ക്  നയതന്ത്ര പ്രതിനിധി  India Canada Conflict  കനേഡിയന്‍ നയതന്ത്രജ്ഞരെ മാറ്റി കാനഡ  വിദേശകാര്യ മന്ത്രി മെലാനി ജോളി  Canada Evacuates Diplomats From India  Malesia And Singapore
Canada Evacuates Diplomats From India To Malesia And Singapore

ടൊറന്‍റോ : ഇന്ത്യയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ മലേഷ്യയിലെ കോലാലംപൂരിലേക്കും സിംഗപ്പൂരിലേക്കും മാറ്റി കാനഡ. കനേഡിയന്‍ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്‌ക്കണമെന്ന് ഇന്ത്യ അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ മാറ്റിയത്. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരുടെ ഉയര്‍ന്ന എണ്ണവും ആഭ്യന്തര കാര്യങ്ങളിലെ അമിത ഇടപെടലും കണക്കിലെടുത്താണ് ഇന്ത്യ അന്ത്യശാസനം നല്‍കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു (External Affairs Ministry spokesperson Arindam Bagchi).

ഒക്‌ടോബര്‍ പത്തിനകം ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. നയതന്ത്രജ്ഞരെ തിരിച്ച് വിളിക്കാന്‍ ഇന്ത്യ അനുവദിച്ച സമയം അവസാനിച്ചാല്‍ രാജ്യത്ത് അവര്‍ക്ക് പരിരക്ഷ നല്‍കില്ലെന്നും ഇന്ത്യ പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ത്യയില്‍ കനേഡിയന്‍ നയതന്ത്രജ്ഞരില്‍ ചിലര്‍ക്ക് ഭീഷണി നേരിടുന്നതായും അതുകൊണ്ട് ഉദ്യോഗസ്ഥരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നുമാണ് കാനഡയുടെ വിശദീകരണം. സോഷ്യല്‍ മീഡിയകളില്‍ അടക്കം തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് ഏതാനും ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടതായി ഗ്ലോബര്‍ അഫയേഴ്‌സ് കാനഡ നേരത്തേ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു (Canadian diplomats working in India).

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ്‌ സിങ് നിജ്ജാറിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ കാനഡ ആഗ്രഹിക്കുന്നുണ്ടെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട് വരികയാണ് (Canada Evacuates Diplomats From India).

നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതുകൊണ്ട് ഇന്ത്യയുമായി സ്വകാര്യ സംഭാഷണങ്ങളാണ് ഏറ്റവും നല്ലതെന്നുമാണ് കരുതുന്നതെന്നും മുമ്പ് വിദേശകാര്യ മന്ത്രി മെലാനി ജോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു (Canadian Foreign Minister Melanie Joly About India Canada Conflict). അതിന് പിന്നാലെയാണ് കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റിയത്. കൂടാതെ ഇന്ത്യയിലേക്ക് കനേഡിയന്മാര്‍ക്കുള്ള പുതിയ വിസ അനുവദിക്കുന്നത് താത്‌കാലികമായി നിര്‍ത്തിവയ്‌ക്കുകയും ഇക്കാര്യം കാനഡയെ അറിയിക്കുകയും ചെയ്‌തു. അതേസമയം തര്‍ക്കം രൂക്ഷമാക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നില്ലെന്നാണ് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ മറുപടി നല്‍കിയത്.

also read: Canada Wants To Calm Diplomatic Row : 'സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ല'; രംഗം ശാന്തമാക്കാന്‍ ജസ്‌റ്റിന്‍ ട്രൂഡോ

നിജ്ജാറിന്‍റെ കൊലപാതകവും ഇന്ത്യ-കാനഡ പ്രശ്‌നങ്ങളും : ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. സിഖ് ക്ഷേത്രത്തില്‍ വച്ച് രണ്ട് അജ്ഞാതരുടെ വെടിയേറ്റാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന് പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. ഇതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തിയത്. വിഷയത്തില്‍ കനേഡിയന്‍ ഇന്‍റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.