ETV Bharat / bharat

നാരദ ഒളിക്യാമറ കേസ്; അറസ്റ്റിലായ മന്ത്രിമാരുടെ ജാമ്യം സ്റ്റേ ചെയ്ത് കൊൽക്കത്ത ഹൈക്കോടതി

കേസിന്‍റെ അടുത്ത വാദം ബുധനാഴ്ച നടക്കും. നേതാക്കളുടെ അറസ്റ്റിനെ തുടർന്ന് കൊൽക്കത്തയിലെ സിബിഐ ഓഫീസിന് മുന്നിൽ തൃണമൂൽ അനുകൂലികൾ വലിയ പ്രതിഷേധമാണ് നടത്തിയത്.

Calcutta High Court stays the bail of all four leaders in Narada Scam  ജാമ്യം സ്റ്റേ ചെയ്ത് കൊൽക്കത്ത ഹൈക്കോടതി  നാരദ ഒളിക്യാമറ കേസ്  സിബിഐ  തൃണമൂൽ കോണ്‍ഗ്രസ്  കൊൽക്കത്ത ഹൈക്കോടതി  മമതാ ബാനർജി  CBI  Mamatha banarjee  Thrinamool Congress
നാരദ ഒളിക്യാമറ കേസ്; അറസ്റ്റിലായ മന്ത്രിമാരുടെ ജാമ്യം സ്റ്റേ ചെയ്ത് കൊൽക്കത്ത ഹൈക്കോടതി
author img

By

Published : May 17, 2021, 11:47 PM IST

Updated : May 18, 2021, 4:47 AM IST

കൊൽക്കത്ത: നാരദ ഒളിക്യാമറ കേസിൽ അറസ്റ്റിലായ തൃണമൂൽ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യം സ്റ്റേ ചെയ്ത് കൊൽക്കത്ത ഹൈക്കോടതി. കേസിന്‍റെ അടുത്ത വാദം ബുധനാഴ്ച നടക്കും. പ്രതികൾക്ക് സ്വാധീനമുള്ളതിനാൽ അന്വേഷണം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ജാമ്യം സ്റ്റേ ചെയ്തത്.

മന്ത്രിമാരായ ഫിർഹദ് ഹക്കിം, സുബ്രതാ മുഖർജി, എംഎൽഎ മദൻ മിത്ര, മുൻമന്ത്രി സോവൻ ചാറ്റർജി എന്നിവരെ ഇന്ന് രാവിലെയാണ് സിബിഐ അറസ്റ്റ് ചെയ്‌തത്. ഇവരുടെ അറസ്റ്റിനെ തുടർന്ന് കൊൽക്കത്തയിലെ സിബിഐ ഓഫീസിന് മുന്നിൽ തൃണമൂൽ അനുകൂലികൾ വലിയ പ്രതിഷേധമാണ് നടത്തിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സിബിഐ ഓഫിസിലെത്തിയിരുന്നു.

കൂടുതൽ വായനക്ക്: നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ മന്ത്രിമാർക്ക് ജാമ്യം

2014ലാണ് തൃണമൂൽ നേതാക്കൾക്കെതിരെ മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ കൊൽക്കത്തയിൽ ഒളിക്യാമറ ഓപ്പറേഷൻ നടത്തുന്നത്. ഇതിനു വേണ്ടി തയ്യാറാക്കിയ സാങ്കൽപിക കമ്പനിയുടെ പ്രതിനിധികളായെത്തിയ മാധ്യമ പ്രവർത്തകരിൽ നിന്ന് ഇവർ പണം വാങ്ങിയിരുന്നു. തുടർന്ന് 2016ൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ഈ ദൃശ്യങ്ങൾ പുറത്തു വരുന്നത്. ദൃശ്യങ്ങൾ പുറത്തായതോടെ സംഭവം വൻ രാഷ്‌ട്രീയ വിവാദമായി. നിലവിൽ ഇല്ലാത്ത കമ്പനിക്ക് വേണ്ടി ആനുകൂല്യങ്ങൾ നൽകാൻ കൈക്കൂലി വാങ്ങി അഴിമതി നടത്തിയെന്നാണ് കേസ്. കൊൽക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്.

കൂടുതൽ വായനക്ക്: നാരദ ചിട്ടി തട്ടിപ്പ്; രണ്ട് തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെ നാലു പേർ അറസ്‌റ്റിൽ

Last Updated : May 18, 2021, 4:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.