ETV Bharat / bharat

നന്ദിഗ്രാമിലെ പരാജയം : മമത ബാനർജി സമർപ്പിച്ച ഹർജി വിധി പറയാന്‍ മാറ്റി

author img

By

Published : Jun 24, 2021, 3:33 PM IST

നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ വോട്ടെണ്ണലിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.

Calcutta HC  Calcutta HC reserves judgement in CM Mamata Banerjee's plea challenging Nandigram counting result  nandigram recounting  കൊൽക്കത്ത ഹൈക്കോടതി  നിയമസഭ തെരഞ്ഞെടുപ്പ്  പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്  നന്ദിഗ്രാം തെരഞ്ഞെടുപ്പ് ഫലം
നന്ദിഗ്രാമിലെ പരാജയം; മമത ബാനർജി സമർപ്പിച്ച ഹർജി വിധി പറയാനായി നീട്ടി വച്ചു

കൊൽക്കത്ത : നന്ദിഗ്രാമിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്‌ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹർജി വിധി പറയാന്‍ മാറ്റി. കൊൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് കൗശിക് ചന്ദയുടെ ബഞ്ചാണ് ഹർജി വിധി പറയാനായി നീട്ടിയത്.

നന്ദിഗ്രാമിൽ വോട്ടെണ്ണലിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് നിലവിലെ മുഖ്യമന്ത്രി കൂടിയായ മമത ബാനർജി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം കേൾക്കാനായി മമത വീഡിയോ കോൺഫറൻസിൽ ഹാജരായിരുന്നു.

READ MORE: പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖാർന് നേരെ കരിങ്കൊടി പ്രതിഷേധം

വീണ്ടും മത്സരത്തിനൊരുങ്ങി മമതാ ബാനർജി

നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് മമത ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നുണ്ട്. ഇവിടെ നിന്നും ജയിച്ച തൃണമൂൽ എംഎൽഎ ഷോഭൻദേബ് ചതോപാധ്യായ മമതയ്ക്ക് മത്സരിക്കുന്നതിന് വേണ്ടി രാജിവയ്ക്കുകയായിരുന്നു.

READ MORE: മമത ബാനർജി വീണ്ടും മത്സരിക്കും, ജനവിധി തേടുന്നത് ഭവാനിപുരില്‍ നിന്ന്

ഫലം വന്നതിന് ശേഷം പരക്കെ അക്രമം

മമതയുടെ മണ്ഡലം കൂടിയാണ് ഭവാനിപൂർ. 2011 ലും 2016 ലും ഇവിടെ നിന്നാണ് മമത മത്സരിച്ച് ജയിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്ത് പരക്കെ അക്രമങ്ങൾ നടന്നിരുന്നു.

വിവിധ പ്രദേശങ്ങളിലുണ്ടായ അക്രമങ്ങളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കും ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ബംഗാൾ സന്ദർശിക്കാനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ വാഹന വ്യൂഹത്തിന് നേരെയും ആക്രമണമുണ്ടായി.

READ MORE: കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ കാറിന് നേരെ ബംഗാളില്‍ ആക്രമണം

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം

പശ്ചിമ ബംഗാള്‍ മിഡ്‌നാപൂരിലെ പഞ്ചൂരി മേഖലയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കിയ പോരാട്ടമായിരുന്നു.

294 അംഗ നിയമസഭയിൽ 213 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ടിഎംസി സംസ്ഥാനത്ത് ഭരണത്തിലേറിയത്. 77 സീറ്റുകളാണ് ബിജെപി നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.