ETV Bharat / bharat

തമിഴ്‌നാട്ടില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി വീഴ്‌ചകളെന്ന് സിഎജി റിപ്പോര്‍ട്ട് - തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസം സിഎജി റിപ്പോര്‍ട്ട് വാര്‍ത്ത

മദ്രാസ് സർവകലാശാല ഗവേഷണത്തിനും വികസനത്തിനുമായി അനുവദിച്ച ഫണ്ട് വകമാറ്റി അധ്യാപകര്‍ക്ക് ശമ്പളം നൽകുന്നതായും റിപ്പോർട്ട് കണ്ടെത്തി

CAG report reveals lapses in Tamil Nadu higher education  CAG report on higher education  CAG report on Tamil Nadu education  തമിഴ്‌നാട് വിദ്യാഭ്യാസ മേഖല വീഴ്‌ച വാര്‍ത്ത  തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസം സിഎജി റിപ്പോര്‍ട്ട് വാര്‍ത്ത  സിഎജി റിപ്പോര്‍ട്ട് തമിഴ്‌നാട് വാര്‍ത്ത
തമിഴ്‌നാട്ടില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി വീഴ്‌ചകളെന്ന് സിഎജി റിപ്പോര്‍ട്ട്
author img

By

Published : Sep 14, 2021, 11:23 AM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി വീഴ്‌ചകള്‍ സംഭവിച്ചതായി സിഎജി റിപ്പോര്‍ട്ട്. 2020 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പരിശോധിച്ചതിലാണ് വീഴ്‌ചകള്‍ കണ്ടെത്തിയത്. മദ്രാസ് സർവകലാശാല ഗവേഷണത്തിനും വികസനത്തിനുമായി അനുവദിച്ച ഫണ്ട് വകമാറ്റി അധ്യാപകര്‍ക്ക് ശമ്പളം നൽകുന്നതായും റിപ്പോർട്ട് കണ്ടെത്തി.

ഗസ്റ്റ് ലക്‌ചര്‍ നിയമനം

സംസ്ഥാനത്ത് ഗസ്റ്റ് ലക്‌ചർമാർക്ക് നൽകുന്ന ശമ്പളം യുജിസി ശുപാർശ ചെയ്‌ത ശമ്പളമായ 50,000 രൂപയിൽ താഴെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗസ്റ്റ് ലക്‌ചർമാരെ നിയമിച്ച് കൊണ്ടാണ് നിലവിലുള്ള ഒഴിവുകൾ നികത്തിയത്. 2020 മാർച്ച് വരെ 4,084 ഗസ്റ്റ് ലക്‌ചർമാരെ സർക്കാർ കോളജുകളിൽ പ്രതിമാസം 15,000 രൂപ ശമ്പളത്തിൽ നിയമിച്ചു.

തമിഴ്‌നാട് ടീച്ചേഴ്‌സ് റിക്രൂട്ട്മെന്‍റ് ബോർഡ് (TRB) അധ്യാപകരെ റിക്രൂട്ട് ചെയ്യാന്‍ വൈകിയതാണ് ഒഴിവുകൾ വർധിക്കാന്‍ കാരണമായത്. ഗസ്റ്റ് ലക്‌ചർമാരെ കരാർ അടിസ്ഥാനത്തിലാണ് എടുത്തതെന്നും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള റിക്രൂട്ട്മെന്‍റ് അല്ല നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒഴിഞ്ഞ് കിടക്കുന്ന തസ്‌തികകള്‍

സർക്കാർ കോളജുകളില്‍ മൊത്തം 10,079 അധ്യാപക തസ്‌തികകളുള്ളതില്‍ 4,889 സ്ഥിരം അധ്യാപകരാണുള്ളത്. 5,190 തസ്‌തികകൾ അതായത് ഏകദേശം 51 ശതമാനം ഒഴിവുണ്ട്. എയ്‌ഡഡ് കോളജുകളിലെ ഒഴിവുകൾ 22 ശതമാനമാണ്. മുഴുവൻ സമയ ഗസ്റ്റ് ലക്‌ചർമാരെ നിയമിച്ച് കൊണ്ടാണ് ഒഴിവുകൾ നികത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

2014-19 കാലഘട്ടത്തിൽ 10 സർക്കാർ കോളജുകളിൽ 17 പ്രോഗ്രാമുകൾ പുതുതായി ആരംഭിച്ചു. 1,318 വിദ്യാർഥികള്‍ പ്രവേശനം നേടുകയും ചെയ്‌തു. 2016ൽ വിവിധ വിഷയങ്ങൾക്ക് 1,883 അധ്യാപകരെ റിക്രൂട്ട് ചെയ്യാൻ ടിആർബി പദ്ധതിയിട്ടിരുന്നെങ്കിലും 2017 ഏപ്രിലിനും 2018 ജൂണിനും ഇടയിൽ സംസ്ഥാന സർക്കാർ റിക്രൂട്ട്മെന്‍റ് വേണ്ടെന്ന് വച്ചതിനാല്‍ റിക്രൂട്ട്മെന്‍റ് പൂര്‍ത്തീകരിക്കാനായില്ല. 2019 ഒക്ടോബറിൽ 2,331 തസ്‌തികകളിലേക്ക് ടിആർബി റിക്രൂട്ട്മെന്‍റ് നടത്തി.

മദ്രാസ് സര്‍വകലാശാലയില്‍ ഫണ്ട് വകമാറ്റം

മദ്രാസ് സർവകലാശാലയില്‍ ഫാക്കൽറ്റിയും സൗകര്യങ്ങളും ഇല്ലാത്തതിനാൽ പിജി പ്രോഗ്രാമുകൾക്കായി അനുവദനീയമായ വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കാൻ കഴിയില്ലെന്ന് കണ്ടെത്തി. കുറഞ്ഞ ഡിമാൻഡ് കാരണം 2014-19 കാലയളവിൽ 63 പ്രോഗ്രാമുകളില്‍ ഇന്‍ടേക്ക് കപ്പാസിറ്റി 68 ശതമാനം കുറഞ്ഞു.

ഈ കാലയളവിൽ 27 അംഗീകൃത മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നടത്തിയില്ല. സാമ്പത്തിക പ്രതിസന്ധി മൂലം മദ്രാസ് സര്‍വകലാശാലയില്‍ ഗവേഷണത്തിനും വികസന പ്രവർത്തനങ്ങൾക്കുമായി ഉദ്ദേശിച്ചിട്ടുള്ള ഫണ്ട് ശമ്പളത്തിനും പ്ലാൻ ഇതര ചെലവുകൾക്കുമായി വകമാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂല്യനിര്‍ണയം കൃത്യമല്ല?

വിദ്യാർഥികളുടെ പ്രവേശനം, വിജയ ശതമാനം തുടങ്ങിയവയില്‍ സംസ്ഥാനം മികച്ച പ്രകടനം കാഴ്‌ച വച്ചെങ്കിലും കോളജുകളിലെ വിദ്യാർഥി-അധ്യാപക അനുപാതം, ഉത്തര പേപ്പറുകളുടെ മൂല്യനിർണയം, മോശം ഗവേഷണ ഫലം, പ്രവേശനത്തിലെ പ്രാദേശിക അസമത്വം, ഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമമല്ലാത്ത പ്രവർത്തനം എന്നിവയിലെ പ്രശ്‌നങ്ങൾ ഓഡിറ്റില്‍ കണ്ടെത്തി. തമിഴ്‌നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ ഹയർ എജ്യുക്കേഷൻ, സ്റ്റേറ്റ് അക്കാദമിക് ഓഡിറ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ തുടങ്ങിയവയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.

2014 -19 കാലയളവിൽ തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ സര്‍വകലാശാല, കൊടൈക്കനാലിലെ മദർ തെരേസ വനിതാ സര്‍വകലാശാല, ചെന്നൈയിലെ മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളിലെ ഏകദേശം 1.48 ലക്ഷം വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനായി അപേക്ഷിക്കുകയും അവരിൽ 50 ശതമാനം പേരുടെ മാർക്ക് പുനർമൂല്യനിർണയത്തിൽ മാറുകയും ചെയ്‌തു. മൂല്യനിർണയത്തിനും മാർക്ക് മാറ്റുന്നതിനുമുള്ള വലിയ തോതിലുള്ള അപേക്ഷകള്‍ മൂല്യനിർണയ സംവിധാനത്തിന്‍റെ കാര്യക്ഷമതയെ സംശയമുനയില്‍ നിര്‍ത്തുന്നു. വിരലിലെണ്ണാവുന്ന സർവകലാശാല വകുപ്പുകൾ മാത്രമാണ് ഗവേഷണത്തിൽ സജീവമായിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Also read: നീറ്റിൽ പരാജയ ഭീതി ; വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.