ETV Bharat / bharat

രാജസ്ഥാനിൽ മന്ത്രിസഭ പുന:സംഘടന ഉടനെന്ന് സൂചന

ഉത്തര്‍പ്രദേശിലെ പ്രമുഖ കോൺഗ്രസ് നേതാവ് ജിതിന്‍ പ്രസാദ രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ സച്ചിൻ പൈലറ്റ് ഡല്‍ഹിയിലെത്തിയതിനെ തുടർന്നാണ് കോൺഗ്രസിന്‍റെ തീരുമാനം.

rajastan congress news  sachin pilot news  sachin pilot latest news  Cabinet reshuffle soon in Rajasthan  Cabinet reshuffle soon in Rajasthan news  Cabinet reshuffle in Rajasthan news  Rajasthan congress news  രാജസ്ഥാനിൽ മന്ത്രിസഭാ പുനസംഘടന ഉടനെ  രാജസ്ഥാൻ കോൺഗ്രസ് വാർത്ത  സച്ചിൻ പൈലറ്റ് ഡൽഹിയിൽ  രാജസ്ഥാൻ കോൺഗ്രസ് വാർത്ത  രാജസ്ഥാൻ വാർത്ത  രാജസ്ഥാൻ കോൺഗ്രസ്
രാജസ്ഥാനിൽ മന്ത്രിസഭാ പുനസംഘടന ഉടനെയെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റ്
author img

By

Published : Jun 12, 2021, 3:46 PM IST

ന്യൂഡൽഹി: രാജസ്ഥാനിൽ മന്ത്രിസഭ പുന:സംഘടന ഉടനെയുണ്ടാകുമെന്ന് രാജസ്ഥാൻ കോൺഗ്രസ് പ്രസിഡന്‍റ് ഗോവിന്ദ് സിങ് ദോതസ്ര. പാർട്ടിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പ്രമുഖ നേതാവ് ജിതിന്‍ പ്രസാദ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ സച്ചിൻ പൈലറ്റ് ഡല്‍ഹിയിലെത്തിയത് അഭ്യൂഹങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം പുന:സംഘടനക്ക് ഒരുങ്ങുന്നത്.

അതേ സമയം സച്ചിൻ പൈലറ്റ് പാർട്ടി വിട്ടുപോകുകയാണെന്ന ആക്ഷേപങ്ങൾ പാർട്ടി പ്രസിഡന്‍റ് തള്ളിക്കളഞ്ഞു. സച്ചിൻ പൈലറ്റ് തങ്ങളുടെ നേതാവാണെന്നും രാജസ്ഥാൻ കോൺഗ്രസിൽ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് വെള്ളിയാഴ്‌ച കോൺഗ്രസ് നേതാവ് പിആർ മീന പറഞ്ഞിരുന്നു.

READ MORE: സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍, കോൺഗ്രസിന് ആശങ്ക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.