ETV Bharat / bharat

മയക്കുമരുന്ന് വാങ്ങുകയും വിൽക്കുകയും ചെയ്ത ആറ് പേർ പിടിയിൽ

നൈജീരിയൻ പൗരൻ ഉൾപ്പെടെയുള്ളവരാണ് സിസിബി പൊലീസിന്‍റെ പിടിയിലായത്

author img

By

Published : May 30, 2021, 2:54 PM IST

Buying Drugs With Bitcoin  Sale in Bengaluru : 6 people including Nigerian Arrested  മയക്കുമരുന്ന് വാങ്ങുകയും വിൽക്കുകയും ചെയ്ത ആറ് പേർ പിടിയിൽ  ബിറ്റ്‌കോയിൻ  സിസിബി പൊലീസ്  Bitcoin
മയക്കുമരുന്ന് വാങ്ങുകയും വിൽക്കുകയും ചെയ്ത ആറ് പേർ പിടിയിൽ

ബെംഗളുരു: ബിറ്റ്‌കോയിൻ വഴി മയക്കുമരുന്ന് വാങ്ങുകയും നഗരത്തിൽ വിൽക്കുകയും ചെയ്ത നൈജീരിയൻ പൗരൻ ഉൾപ്പെടെയുള്ള ആറ് പേർ സിസിബി പൊലീസ് പിടിയിൽ. കേരളത്തിൽ നിന്നുള്ള ആദിത്യൻ, അകിൽ, ബെംഗളുരു സ്വദേശികളായ ഷെർവിൻ സുപ്രിത്, അങ്കെത്, ഡൊമാനിക് പോൾ നൈജീരിയൻ പൗരനായ ജോൺ ചുക്വ എന്നിവരാണ് അറസ്റ്റിലായത്.

കടുഗോടി പൊലീസ് സ്റ്റേഷന്‍റെ പരിധിയിൽ വരുന്ന വീട്ടിൽ മയക്കുമരുന്നിന്‍റെ വിൽപ്പന നടക്കുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിസിബി മയക്കുമരുന്ന് സംഘം നടത്തിയ റെയ്‌ഡിലാണ് പ്രതികളെ പിടികൂടിയത്.

ഡാർക്ക് വെബിന്‍റെ ടോർ ബ്രൗസറിൽ നിന്നും ഡ്രൈഡ് വെബ്‌സൈറ്റിൽ നിന്നും പ്രതികൾ വിവരങ്ങൾ എടുക്കുകയും വിക്കർ മി ആപ്പ് വഴി പ്രാദേശിക വ്യക്തിയിൽ നിന്ന് ബിറ്റ്‌കോയിൻ വഴി പണം നൽകി ഗുളികകളും എൽഎസ്‌ഡികളും വാങ്ങി. കൂടാതെ, പ്രതികൾ ബാംഗ്ലൂരിൽ നിന്ന് കഞ്ചാവും വാങ്ങി.

Also Read: വിയറ്റ്നാമില്‍ പുതിയ കൊവിഡ് വകഭേദം,അത്യന്തം വിനാശകരമെന്ന് കണ്ടെത്തല്‍

ലോക്ക്‌ഡൗണിൽ മയക്കുമരുന്നിന് ക്ഷാമം നേരിട്ടപ്പോൾ ഇവ ഉയർന്ന വിലക്ക് കോളജ് വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് ഉയർന്ന വിലക്ക് വിൽക്കുകയായിരുന്നു.

35 ലക്ഷം രൂപ വില വരുന്ന 400 എംഡിഎംഎ ഗുളികകൾ, 76 എൽഎസ്‌ഡികൾ, ആറ് മൊബൈൽ ഫോണുകൾ, ഒരു ഇരുചക്ര വാഹനം, ഒരു കാർ, അയ്യായിരം രൂപ എന്നിവ പ്രതികളിൽ നിന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരെ കടുഗോഡി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.