കാൺപൂർ (ഉത്തർപ്രദേശ്): കാൺപൂരിൽ നിയന്ത്രണം വിട്ട ഇലക്‌ട്രിക് ബസ് വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. ടാറ്റ് മിൽ ക്രോസ് റോഡിന് സമീപം ഞായറാഴ്‌ചയാണ് അപകടം നടന്നത്.
നിരവധി പേർക്ക് പരിക്കേൽക്കേറ്റിട്ടുണ്ട്. മൂന്ന് കാറുകൾക്കും നിരവധി ബൈക്കുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. അപകടത്തിന് ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. ഡ്രൈവറെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഈസ്റ്റ് കാൺപൂർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
അപകടത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അനുശോചനം രേഖപ്പെടുത്തി.