ഉത്തരകാശി: ഉത്തരാഖണ്ഡില്‍ കൊക്കയിലേക്ക് സ്വകാര്യ ബസ് മറിഞ്ഞ് (Bus fell into gorge Uttarakhand) ഏഴ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ഗംഗോത്രി ദേശീയ പാതയിൽ ഗംഗ്‌നാനിക്ക് സമീപമാണ് അപകടം (Bus accident in Gangnani). ജില്ല ദുരന്ത നിവാരണ വകുപ്പാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
പരിക്കേറ്റ മുഴുവന്‍ യാത്രക്കാരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗംഗോത്രി ധാമിൽ നിന്ന് ഉത്തരകാശിയിലേക്ക് (Gangotri temple and utara uttarkashi) പോവുകയായിരുന്നു ബസ്. ആകെ 33 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. തീർഥാടകരുമായി പോയ ബസ് 50 മീറ്റർ താഴ്‌ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം.
അപകട കാരണം കണ്ടെത്താനാവാതെ അധികൃതര്‍: സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) സംഘം പൊലീസിന്‍റെ സഹായത്തോടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. മരിച്ചവരുടേയും പരിക്കേറ്റവരുടേയും തിരിച്ചറിയൽ രേഖകൾ പരിശോധിച്ചുവരികയാണ്. ഗുജറാത്തി തീർഥാടകരാണ് ബസിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. അപകടത്തിന്‍റെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ALSO READ | Road Accident | ആന്ധ്രയിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കനാലിലേക്ക് മറിഞ്ഞു; ഒരു കുട്ടി ഉൾപ്പെടെ 7 മരണം
ഏഴ് പേരുടെ മരണത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിക്കുകയും ചെയ്‌തു. നിലവില്‍ ഡൽഹിയിലുള്ള മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്, സംഭവം നടന്ന ഉടനെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശിക്കുകയും ചെയ്‌തു. 'മരിച്ചവരുടെ ആത്മാക്കൾക്ക് ദൈവം സമാധാനവും അവരുടെ ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് വിയോഗം താങ്ങാനുള്ള ശക്തിയും നൽകട്ടെ. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ.'- അദ്ദേഹം എക്‌സിൽ (ട്വിറ്റർ) കുറിച്ചു.
സൈനിക വാഹനം കൊക്കയിലേക്ക് വീണ് അപകടം, ഒന്‍പത് മരണം: ലഡാക്കില്‍ സൈനിക വാഹനം (Army Vehicle) മലയിടുക്കില്‍ വീണ് ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ടു. തെക്കൻ ലഡാക്കിലെ ലേ ജില്ലയിലെ (Leh District) ന്യോമയിലുള്ള കേറെയില്‍ ശനിയാഴ്‌ച (ഓഗസ്റ്റ് 19) വൈകുന്നേരമാണ് അപകടമുണ്ടായത്. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
അഞ്ച് ട്രക്കുകളില്‍ 10 സൈനികരുണ്ടായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും എട്ട് ജവാന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതേസമയം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം (Rescue Operations) പുരോഗമിക്കുകയാണ്.