നൈനിറ്റാൾ: ഹരിയാനയിൽ നിന്ന് വരികയായിരുന്ന ബസ് റോഡിലെ കുഴിയിൽ പെട്ട് മറിഞ്ഞ് അപകടം. നൈനിറ്റാൾ ജില്ലയില്‍ ഉണ്ടായ അപകടത്തില്‍ അഞ്ച് സ്ത്രീകളും ഒരു പുരുഷനും കുട്ടിയുമുൾപ്പെടെ ഏഴ് പേർ മരിച്ചു (Bus Crashes Into Ditch Nainital). ഇതുവരെ 28 പേരെ രക്ഷപ്പെടുത്തിയതായും കൂടുതൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) ഉദ്യോഗസ്ഥൻ പറഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് എസ്‌ഡിആർഎഫ് സിവിൽ പൊലീസിന് കൈമാറിയതായും അവർ പറഞ്ഞു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് നൈനിറ്റാളിലെ ഡിസാസ്‌റ്റർ കൺട്രോൾ റൂം ഞായറാഴ്‌ച എസ്‌ഡിആർഎഫിനെ അറിയിച്ചു. 30 മുതൽ 33 വരെ ആളുകളുമായി പോവുകയായിരുന്ന ബസ് കലാധുങ്കി റോഡിലെ കുഴിയിൽ ഇടിക്കുകയായിരുന്നു (Bus Crash Nainital).
വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്‌ആര്‍ഡിഎഫ് കമാൻഡന്‍റ് മണികാന്ത് മിശ്രയുടെ നിർദേശപ്രകാരം പോസ്‌റ്റ് രുദ്രപൂർ, നൈനിറ്റാൾ, ഖൈർന എന്നിവിടങ്ങളിൽ നിന്നുള്ള എസ്‌ആര്‍ഡിഎഫ് റെസ്ക്യൂ ടീമുകൾ രക്ഷാപ്രവർത്തനത്തിനായി സംഭവ സ്ഥലത്തെത്തി. ഹരിയാനയിലെ ഹിസാറിൽ നിന്ന് നൈനിറ്റാൾ സന്ദർശിക്കാൻ വന്ന പ്രസ്‌തുത ബസിൽ 33 പേർ ഉണ്ടായിരുന്നതായി കണ്ടെത്തി. ബസ് നിയന്ത്രണം വിട്ട് 200 മീറ്ററോളം താഴ്‌ചയുള്ള കുഴിയിൽ പെടുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു.
ALSO READ: ബൈക്ക് അഭ്യാസത്തിനിടെ അപകടം ; പ്രമുഖ യൂട്യൂബറുടെ ലൈസന്‍സ് റദ്ദാക്കി
എസ്‌ഡിആർഎഫ് റെസ്ക്യൂ ടീം, ലോക്കൽ പൊലീസ്, മറ്റ് രക്ഷാപ്രവർത്തന യൂണിറ്റുകൾ എന്നിവരുമായി സംയുക്ത രക്ഷാപ്രവർത്തനം നടത്തി. ബസിലുണ്ടായിരുന്ന 26 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. രാത്രിയിലെ ഇരുട്ടിലും അങ്ങേയറ്റം പ്രതികൂല സാഹചര്യത്തിലും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ALSO READ: മുനമ്പം അപകടം; തെരച്ചില്‍ നാലാം ദിവസവും തുടരുന്നു, കണ്ടെത്താനുള്ളത് 2 മത്സ്യത്തൊഴിലാളികളെ