ETV Bharat / bharat

Bus Collided With Truck In Rajasthan Pratapgarh: ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; രാജസ്ഥാനില്‍ നാല് പേർ മരിച്ചു

Accident in Rajasthan: പ്രതാപ്‌ഗഡിലെ സുഹാഗ്‌പൂർ പഞ്ചായത്ത് സമിതി പ്രദേശത്ത് കച്ചോട്ടിയ ഗ്രാമത്തിൽ ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Bus Collided With Truck In Rajasthan Pratapgarh  Accident in Rajasthan  Rajasthan Pratapgarh bus accident  Bus accident in rajasthan  പ്രതാപ്‌ഗഡ് രാജസ്ഥാൻ  ബസ് ട്രക്കുമായി കൂട്ടിയിടിച്ചു  ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം  രാജസ്ഥാൻ അപകടം  രാജസ്ഥാനിലെ പ്രതാപ്‌ഗഡ് അപകടം  രാജസ്ഥാൻ ബസ് അപകടം
Bus Collided With Truck In Rajasthan Pratapgarh
author img

By ETV Bharat Kerala Team

Published : Oct 14, 2023, 12:13 PM IST

Updated : Oct 14, 2023, 2:37 PM IST

പ്രതാപ്‌ഗഡ്: രാജസ്ഥാനിലെ പ്രതാപ്‌ഗഡിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജില്ലയിലെ സുഹാഗ്‌പൂർ പഞ്ചായത്ത് സമിതി പ്രദേശത്ത് കച്ചോട്ടിയ ഗ്രാമത്തിൽ ദേശീയപാത 56-ൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം.

നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. 41 യാത്രക്കാരുമായി പോയ ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവരെ ചികിത്സക്കായി പ്രതാപ്‌ഗഡ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലംബാ ദബ്ര ഗ്രാമത്തിൽ നിന്നുള്ള യാത്രക്കാരുമായി സാൻവാലിയ ജി, ഷാനി മഹാരാജ് ക്ഷേത്രങ്ങൾ സന്ദർശിക്കാൻ പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല കലക്‌ടർ ഡോ. ഇന്ദർജിത് യാദവും പൊലീസ് സൂപ്രണ്ട് അമിത് കുമാറും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

കാർ ട്രക്കിൽ ഇടിച്ച് മലയാളികൾ മരിച്ചു (Kerala Students Died in Accident): തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയില്‍ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച കാർ ട്രക്കിലിടിച്ച് അപകടം. രണ്ട് പേർ മരിച്ചു (Accident Two Malayali students died). മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു (Three People Were Injured).

പത്തനംതിട്ട അടൂര്‍ സ്വദേശികളായ സന്ദീപ് (23), അമാന്‍ (23) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശാസ്‌താംകോട്ട, പറക്കോട്, തിരുവനന്തപുരം സ്വദേശികളായ മൂന്നു യുവാക്കള്‍ കൃഷ്‌ണഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഒക്‌ടോബർ 11 ബുധനാഴ്‌ച രാവിലെയാണ് കാർ ട്രക്കിൽ ഇടിച്ച് അപകടം സംഭവിച്ചത്.

ബെംഗളൂരുവിലെ കോളജിലേക്ക് പോകുന്നതിനിടെ കൃഷ്‌ണഗിരി-ഹൊസൂര്‍ പാതയിലാണ് അപകടം സംഭവിച്ചത് (Accident on Krishnagiri-Hosur road). ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂർണമായും തകര്‍ന്നു.

Also read: Krishnagiri Accident Kerala Students Died കാര്‍ ട്രക്കില്‍ ഇടിച്ച്‌ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ബസ് മറിഞ്ഞ് അപകടം (Bus Crashes Into Ditch Nainital) : ഹരിയാനയിൽ നിന്ന് വരികയായിരുന്ന ബസ് മറിഞ്ഞ് അപകടം. നൈനിറ്റാൾ ജില്ലയിലാണ് സംഭവം. ഏഴ് പേർ അപകടത്തിൽ മരിച്ചു (Bus Crashes Into Ditch Nainital). റോഡിലെ കുഴിയിൽ പെട്ടാണ് ബസ് മറിഞ്ഞത്. 33 ആളുകളുമായി പോവുകയായിരുന്ന ബസാണ് കലാധുങ്കി റോഡിലെ കുഴിയിൽ വീണ് മറിഞ്ഞത് (Bus Crash Nainital).

ഹരിയാനയിലെ ഹിസാറിൽ നിന്ന് നൈനിറ്റാൾ സന്ദർശിക്കാനെത്തിയതായിരുന്നു യാത്രക്കാർ. ബസ് നിയന്ത്രണം വിട്ട് 200 മീറ്ററോളം താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.

Also read: Bus Crashes Into Ditch Nainital: നൈനിറ്റാളിൽ ബസ് മറിഞ്ഞ് അപകടം; 7 പേർ മരിച്ചു

Last Updated : Oct 14, 2023, 2:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.