ETV Bharat / bharat

Bus caught fire | മഹാരാഷ്‌ട്രയില്‍ ബസിന് തീപിടിച്ച് 26 പേര്‍ക്ക് ദാരുണാന്ത്യം; അപകടം ഇന്ന് പുലര്‍ച്ചെ 2 മണിയോടെ - സമൃദ്ധി മഹാമാർഗ് എക്‌സ്‌പ്രസ് വേ

ബുൽധാനയിലെ സമൃദ്ധി മഹാമാർഗ് എക്‌സ്‌പ്രസ് വേയിൽ ആണ് സംഭവം. എട്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം

Several feared dead as bus catches fire on Samruddhi Mahamarg Expressway  Bus caught fire in Maharashtra  Bus caught fire  ബസിന് തീപിടിച്ച് 25 പേര്‍ക്ക് ദാരുണാന്ത്യം  സമൃദ്ധി മഹാമാർഗ് എക്‌സ്‌പ്രസ് വേ  ബുല്‍ധാന
Bus caught fire in Maharashtra
author img

By

Published : Jul 1, 2023, 6:56 AM IST

Updated : Jul 1, 2023, 1:51 PM IST

ബസിന് തീപിടിച്ച് അപകടം

ബുല്‍ധാന (മഹാരാഷ്‌ട്ര): മഹാരാഷ്‌ട്രയിലെ ബുൽധാനയിലെ സമൃദ്ധി മഹാമാർഗ് എക്‌സ്‌പ്രസ് വേയിൽ ബസിന് തീപിടിച്ച് 26 പേര്‍ മരിച്ചു. ഇന്ന് (ജൂലൈ 1) പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. യവത്‌മാലില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസ്‌ ആണ് അപകടത്തില്‍ പെട്ടത്.

സംഭവ സ്ഥലത്ത് 25 പേരാണ് മരിച്ചത്. മറ്റൊരാള്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. 32 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബുല്‍ധാന സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് ഡെപ്യൂട്ടി എസ്‌പി ബാബുറാവു മഹാമുനി പറഞ്ഞു.

ബസിന്‍റെ ഒരു ടയര്‍ പൊട്ടുകയും പിന്നാലെ പില്ലറില്‍ ഇടിക്കുകയുമായിരുന്നു. ഇതിന് ശേഷം ഡിവൈഡറിലും ഇടിച്ചതോടെ ബസിന് തീപിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ ആക്‌സില്‍ ഒടിഞ്ഞ് ഊരി പോയിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്‌നിശമന സേന സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ ബസ് പൂര്‍ണമായും കത്തി നശിച്ചിരുന്നു. അപകടത്തില്‍ രക്ഷപ്പെട്ടവര്‍ ബസിന്‍റെ ജനല്‍ തകര്‍ത്ത് പുറത്തുവന്നവരാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് അഞ്ച് മരണം: കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ദതിയയില്‍ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഘം സഞ്ചരിച്ച ട്രക്ക് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചിരുന്നു. അമിത വേഗതയിലെത്തിയ ട്രക്ക് ബുഹാറ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ദുർസാദ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

പഞ്ചോ ബായ് (65), പ്രശാന്ത് (18), ഗുഞ്ചൻ (3), കൗരവ് (2), ഇഷു (3) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഗ്വാളിയോറിലെ ബിൽഹേതി ഗ്രാമത്തിൽ നിന്ന് ടികംഗഡിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബുഹാറ ഗ്രാമത്തിന് സമീപം നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് ട്രക്ക് നിയന്ത്രണം വീട്ട് തഴേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ 30ൽ അധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിക്കുകയുണ്ടായി.

അപകടത്തിൽ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും ദുഃഖം രേഖപ്പെടുത്തി. അപകടം നടന്നയുടൻ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌ത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞിരുന്നു. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായത്തിനും ആഭ്യന്തര മന്ത്രി നിർദേശം നൽകുകയുണ്ടായി.

നേരത്തെ ജൂൺ 17 ന് മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ബസുകൾ തമ്മിൽ കുട്ടിയിച്ചുണ്ടായ അപകടത്തിൽ മൂന്ന് യാത്രക്കാർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഗ്വാളിയോറിൽ നിന്ന് ഡൽഹിയിലേക്ക് പോയ ബസാണ് ദേശീയ പാത 44ൽ ദേവപുരി ബാബ മന്ദിറിന് സമീപം വച്ച് അപകടത്തിൽ പെട്ടത്.

Also Read: മധ്യപ്രദേശില്‍ മിനി ട്രക്ക് നദിയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് മരണം

Last Updated : Jul 1, 2023, 1:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.