ETV Bharat / bharat

അസമില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു ; 12 മരണം, 30 പേര്‍ക്ക് പരിക്ക് - Assam Bus Truck Accident

Assam Bus Truck Accident : ബസ് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചിലരുടെ നില ഗുരുതരം

Bus And Truck Accident  Accident Death In Assam  ബസ് അപകടം  അസമില്‍ വാഹനാപകടം
Bus And Truck Collision In Golaghat; 12 people Died
author img

By ETV Bharat Kerala Team

Published : Jan 3, 2024, 10:18 AM IST

ഗുവാഹത്തി : അസമില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഗോലാഘട്ടിലെ ബലിജനില്‍ ഇന്ന് (ജനുവരി 3) രാവിലെയാണ് അപകടം. കമര്‍ബന്ധനില്‍ നിന്നും തിലിങ്ക മന്ദിരിലേക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു (Assam Accident).

അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ മൃതദേഹം ഡെറാഗോണിലെ സിഎച്ച്‌സിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ജോര്‍ഹട്ട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്(Assam Bus Truck Collision).

Also read: ടാങ്കര്‍ ലോറി അപകടം; കോഴിക്കോട് കൊടുവള്ളിയില്‍ ടാങ്കല്‍ ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു

അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ 12 പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഗോലാഘട്ട് എസ്‌പി രാജന്‍ സിങ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും എസ്‌പി വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ 30 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ജോര്‍ഹട്ട് മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്‌ടര്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും ഡോക്‌ടര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.