ETV Bharat / bharat

തീപിടിത്തത്തിൽ മരിച്ച നാല് തൊഴിലാളികളുടെ മൃതദേഹങ്ങൾ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി

author img

By

Published : May 29, 2021, 2:14 PM IST

തുണി ഫാക്ടറിയിൽ തീപിടുത്തമുണ്ടായതിനെ തൊഴിലാളികൾ തുടർന്ന് ഫാക്ടറിയിൽ കുടുങ്ങുകയായിരുന്നു

Burned bodies of 4 labourers found after three days from the factory of new barrackpore  തീപിടുത്തത്തിൽ മരിച്ച നാല് തൊഴിലാളികളുടെ മൃതദേഹങ്ങൾ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി  തീപിടുത്തം  ന്യൂ ബാരക്ക്പോർ  new barrackpore  അഗ്നിശമന സേന
Burned bodies of 4 labourers found after three days from the factory of new barrackpore

കൊൽക്കത്ത: ന്യൂ ബാരക്ക്പോറിലെ ഫാക്ടറിയിൽ നിന്ന് മൂന്ന് ദിവസത്തിന് ശേഷം തീപിടിത്തത്തിൽ മരണമടഞ്ഞ നാല് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അമിത് സെൻ, സുബ്രത ഘോഷ്, തൻ‌മോയ് ഘോഷ്, സ്വരൂപ് ഘോഷ് എന്നിവർ മെയ് 27ന് തുണി ഫാക്ടറിയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് ഫാക്ടറിയിൽ കുടുങ്ങുകയായിരുന്നു.

വൻ തീപിടുത്തമുണ്ടായതിനാൽ അഗ്നിശമന സേനാംഗങ്ങൾക്ക് ഫാക്ടറിയിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഫാക്ടറിക്കുള്ളിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങളെ സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Also Read: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അനുപാതം റദ്ദാക്കിയതിനെതിരെ അപ്പീൽ പോകുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ

പുലർച്ചെ ഫാക്ടറിയുടെ മൂന്നാം നിലയിലുണ്ടായ തീപിടുത്തം മെഡിസിൻ ഫാക്ടറിയിലേക്ക് പടരുകയായിരുന്നു. ജ്വലന വസ്തുക്കൾ ഫാക്ടറികളിൽ സൂക്ഷിച്ചിരുന്നതിനാൽ തീ വേഗത്തിൽ പടർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.