മുംബൈ: 'ബുള്ളി ബായ്' ആപ്പ് കേസിലെ രണ്ട് പ്രതികളെ ഇന്ന് മുംബൈ ബാന്ദ്ര കോടതിയിൽ ഹാജരാക്കും. പിടിയിലായ ശ്വേത സിംഗ്, മായങ്ക് റാവൽ എന്നിവരെയാണ് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുന്നത്.
ഉത്തരാഖണ്ഡിൽ നിന്നാണ് രണ്ട് പ്രതികളേയും മുംബൈയിലെത്തിച്ചത്. അതേസമയം കേസിന്‍റെ മുഖ്യ സൂത്രധാരനെ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ആപ്പ് വികസിപ്പിച്ച നീരജ് ബിഷ്‌ണോയ് എന്ന 21 കാരനാണ് പിടിയിലായത്. ആപ്പിന്‍റെ പ്രധാന ട്വിറ്റർ അക്കൗണ്ട് ഉടമ കൂടിയാണ് അറസ്റ്റിലായ നീരജ് ബിഷ്‌ണോയ്. പ്രതിയുടെ ലാപ്ടോപ്പിൽ നിന്നും മൊബൈലിൽ നിന്നും ആവശ്യമായ സാങ്കേതിക തെളിവുകൾ പൊലീസ് ശേഖരിച്ച് വരികയാണ്.
ALSO READ കുട്ടിയെ തട്ടിയെടുത്തത് സുഹൃത്തുമായുള്ള ബന്ധം നിലനിര്‍ത്താന്‍, പ്രതി നീതു മാത്രം; പൊലീസ്