ETV Bharat / bharat

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്‌ച തുടക്കം - All party meeting on Budget session

ഫെബ്രുവരി ഒന്നിനാണ്, 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക

Budget session to start on this Tuesday  ബജറ്റ് സമ്മേളനം  2024 ലെ ലോക്‌സഭ തെരഞ്ഞെടു  പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം  Parliament Budget session 2023  All party meeting on Budget session  ബജറ്റ് സെഷനിലെ സര്‍വകക്ഷി യോഗം
പാര്‍ലമെന്‍റ്
author img

By

Published : Jan 30, 2023, 8:50 PM IST

ന്യൂഡല്‍ഹി : പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം നാളെ(31.01.2023) രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. ദ്രൗപതി മുര്‍മുവിന്‍റെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗമാണ് ഇത്. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയത്തിനും ധനകാര്യ ബില്ലിനും അംഗീകാരം നേടുക എന്നതാണ് കേന്ദ്ര സര്‍ക്കാറിന്‍റെ മുന്‍ഗണനകള്‍.

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തുക, വനിതാസംവരണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുക എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ലക്ഷ്യംവയ്ക്കു‌ന്നത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്രസര്‍ക്കാറിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ഇത്.

രാഷ്‌ട്രപതിയുടെ അഭിസംബോധനയ്‌ക്ക് ശേഷം സാമ്പത്തിക സര്‍വേ പാര്‍ലമെന്‍റിന്‍റെ ടേബിളില്‍ വയ്‌ക്കും. ബജറ്റുമായി ബന്ധപ്പെട്ട നാല്‌ ബില്ലുകള്‍ അടക്കം 36 ബില്ലുകള്‍ ഈ സഭാസമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവയ്‌ക്കുന്നത്. ബജറ്റ് സമ്മേളനത്തില്‍ 27 സിറ്റിങ്ങുകളാണ് ഉണ്ടാവുക.

ഏപ്രില്‍ ആറ് വരെയാണ് സഭാസമ്മേളനം. ഈ സഭാകാലയളവില്‍ ഒരു മാസത്തോളം ബജറ്റ് പേപ്പറുകള്‍ പരിശോധിക്കുന്നതിനായി പാര്‍ലമെന്‍റ് പിരിയും. ബജറ്റ് സഭാസമ്മേളനത്തിന്‍റെ ആദ്യ ഭാഗം ഫെബ്രുവരി 14നാണ് അവസാനിക്കുന്നത്. രണ്ടാം ഭാഗം മാര്‍ച്ച് 12നാണ് ആരംഭിക്കുക.

സര്‍വകക്ഷി യോഗം : ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍വകക്ഷി യോഗം നടന്നു. ബജറ്റ് സമ്മേളനത്തില്‍ ചട്ടങ്ങള്‍ക്കനുസൃതമായി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ യോഗത്തില്‍ അറിയിച്ചിരുന്നു. സര്‍വകക്ഷി യോഗത്തില്‍ 27 രാഷ്‌ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് 37 നേതാക്കളാണ് പങ്കെടുത്തത്.

പാര്‍ലമെന്‍റ് നടപടികള്‍ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം തേടുന്നതായി പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി യോഗത്തില്‍ വ്യക്തമാക്കി. ഇടതുപക്ഷ പാര്‍ട്ടികള്‍, ആം ആദ്‌മി പാര്‍ട്ടി, ആര്‍ജെഡി, ഡിഎംകെ എന്നിവര്‍ അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പ് ഓഹരി വില ഉയര്‍ത്തുന്നതിന് വേണ്ടി കൃത്രിമത്വം നടത്തി എന്നതടക്കമുള്ള കാര്യമാണ് ഹിന്‍ഡന്‍ബര്‍ഗിന്‍റ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരിക്കുന്നത്.

ജാതി സെന്‍സസ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം : ബിആര്‍എസ്, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ നടപടികള്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തിക സെന്‍സസ് ചര്‍ച്ച ചെയ്യണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

രാജ്യത്തെ പിന്നാക്ക ജാതിയില്‍പ്പെട്ടവരുടെ സാമ്പത്തിക നില അറിയേണ്ടത് അത്യാവശ്യമാണ്. ഈ വിഭാഗത്തിന്‍റെ സാമ്പത്തിക സാമൂഹിക സൂചികകള്‍ വളരെ പിന്നിലാണെന്നും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ജെഡിയു, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ ജാതി സെന്‍സസ് നടത്തണമെന്ന് നേരത്തേ മുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നവരാണ്.

ഇവരോടൊപ്പം വൈഎസ്ആര്‍ കോണ്‍ഗ്രസും ചേര്‍ന്നിരിക്കുകയാണ്. ബിഹാര്‍ സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി ജാതി സര്‍വേ ആരംഭിച്ചിട്ടുണ്ട്. വനിതാസംവരണ ബില്‍ പാസാക്കണമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിആര്‍എസ്, ടിഎംസി, ബിജെഡി എന്നീ പാര്‍ട്ടികള്‍ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.