ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രാജ്യസഭ എംപി കബില്‍ സിബല്‍. ബജറ്റില്‍ 'ഹരിതം', 'ഡിജിറ്റല്‍' തുടങ്ങിയ വാക്കുകള്‍ ഉണ്ടെങ്കിലും ദാരിദ്യം, ഭക്ഷ്യസുരക്ഷ എന്നിവയെ കുറിച്ച് പരാമര്‍ശമില്ലെന്ന് അദ്ദേഹം രാജ്യസഭയില്‍ വിമര്‍ശിച്ചു.
"എയര്‍പോര്‍ട്ട് മുതലായവ സര്‍ക്കാരില്‍ നിന്ന് വാങ്ങുന്നവര്‍ക്ക് വേണ്ടിയാണോ ബജറ്റ്? നിങ്ങള്‍ ആകാശത്തിലേക്ക് നോക്കുന്നതിന് പകരം മണ്ണിലേക്ക് നോക്കണം", അടിസ്ഥാന വര്‍ഗത്തെ ബജറ്റ് അഭിസംബോധന ചെയ്തില്ല എന്ന വിമര്‍ശനം ഉന്നയിച്ചുകൊണ്ട് കബില്‍ സിബല്‍ പറഞ്ഞു.
ദീര്‍ഘകാല വീക്ഷണത്തോടെയുള്ള യാതൊന്നും ബജറ്റിലില്ലെന്ന് കബില്‍ സിബല്‍ ആരോപിച്ചു. രാജ്യത്തെ സര്‍വകലാശാലകള്‍ ശക്തമാകേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. ശക്തമായ സര്‍വകലാശാലകളാണ് രാജ്യത്ത് സമ്പത്തുല്‍പ്പാദിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വകലാശലകളിലെ ഗവേഷണങ്ങളുടെ ഫലമായി നേടുന്ന ബൗദ്ധിക സ്വത്തുക്കളാണ് (intellectual property) രാജ്യത്തെ സമ്പദ് ഉത്പാദനത്തിന്‍റെ ചാലക ശക്തി എന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ അനുഭവത്തില്‍ 2014മുതല്‍ രാജ്യത്തിന് രാഹുകാലമാണെന്നും അമൃത കാലമല്ലെന്നും കബില്‍ സിബല്‍ പറഞ്ഞു.
ALSO READ: "അവര്‍ ജയ്ശ്രീ റാം വിളിച്ചു, ഞാൻ അല്ലാഹു അക്ബറും അതിന് എന്തിന് പേടിക്കണം": വൈറലായ പെണ്‍കുട്ടി