ETV Bharat / bharat

ബജറ്റിൽ പ്രതീക്ഷവച്ച് ഉദ്യോഗസ്ഥര്‍; ആദായനികുതി പരിധി ഉയർത്തുമെന്ന് പ്രതീക്ഷ - സെക്ഷൻ 80 സി

2024-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എത്തുന്ന ബജറ്റിൽ വലിയ പ്രതീക്ഷയാണ് സാധാരണക്കാർ ഉയർത്തുന്നത്. ദശാബ്ദങ്ങളായി ഒരു പരിഗണനയ്ക്കും വിധേയമാക്കാതിരുന്ന ആദായ നികുതി ഘടനയില്‍ കാതലായ മാറ്റങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Budget 2023  Nirmala Sitaraman presents budget  Income tax limit  Taxable income  Union Budget 2023  Common man expectations  budget expectations  കേന്ദ്ര ബജറ്റ് 2023  നിർമല സീതാരാമൻ  ബജറ്റ് 2023  ജിഎസ്‌ടി  ബജറ്റിൽ പ്രതീക്ഷവെച്ച് ശമ്പളക്കാർ  സെക്ഷൻ 80 സി  ബജറ്റിൽ പ്രതീക്ഷവച്ച് ഉദ്യോഗസ്ഥര്‍
ബജറ്റിൽ പ്രതീക്ഷവച്ച് ഉദ്യോഗസ്ഥര്‍
author img

By

Published : Jan 31, 2023, 10:23 AM IST

ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ വർഷങ്ങളായി ആദായനികുതി പരിധിയിൽ ഇളവില്ലാത്ത വിഭാഗക്കാരാണ് ഇടത്തരം വിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥര്‍. നിലവിൽ നികുതി അടയ്‌ക്കേണ്ട വരുമാനം 5 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ചില നിബന്ധനകൾക്ക് വിധേയമായി ഇതിന് താഴെ ശമ്പളമുള്ള കൂട്ടരും നികുതി നൽകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഇത്തവണത്തെ ബജറ്റിൽ സർക്കാർ ആദായക നികുതി പരിധി 5 ലക്ഷം വരെ വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗക്കാർ.

ഇപ്പോള്‍ രണ്ടര ലക്ഷം രൂപ മുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി നല്‍കണം. 5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനം ഉണ്ടാക്കുന്നവര്‍ക്ക് റിബേറ്റിലൂടെ നികുതി നല്‍കുന്നതില്‍ ഇളവ് നല്‍കുന്നുണ്ടെങ്കിലും അടിസ്ഥാന നികുതി സ്ലാബ് ഇപ്പോഴും 2.5 ലക്ഷത്തില്‍ നിന്ന് തുടങ്ങുന്നു. അതാണ് അഞ്ച് ലക്ഷമായി ഉയര്‍ത്തുമെന്ന് പ്രചരിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ഓരോ വര്‍ഷവും ഉയര്‍ത്തപ്പെടുന്ന പ്രതീക്ഷയാണിത്. ഇത്തവണയെങ്കിലും ഇത് സഫലമാക്കുമെന്ന് കരുതാം.

10 ലക്ഷം രൂപ നികുതി വരുമാനമുള്ള ഒരാൾ 2013-'14ൽ 1,33,900 രൂപ നികുതി അടയ്‌ക്കേണ്ടി വരും. 2022-23 സാമ്പത്തിക വർഷത്തിലെ നികുതി തുക 1,17,000 രൂപയാണ്. നിലവിലെ വിലക്കയറ്റ സൂചിക താരതമ്യം ചെയ്‌ത് ക്രമീകരിക്കുകയാണെങ്കിൽ, ഈ സാമ്പത്തിക വർഷം നൽകേണ്ട നികുതി 88,997 രൂപ ആയിരിക്കണം. അതായത് 28,003 രൂപ കുറയണം. ആ നിലയ്ക്ക് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന് അനുസൃതമായി നികുതി പരിധിയും ഉയർത്തേണ്ടതുണ്ട്.

നികുതി സ്ലാബുകൾ: ആദായനികുതി പരിധി വർധിപ്പിക്കുന്നതിനൊപ്പം, പഴയ നികുതി സമ്പ്രദായത്തിന്‍റെ 20, 30 ശതമാനം സ്ലാബുകളും വർധിപ്പിക്കേണ്ടതുണ്ട്. 10 ലക്ഷത്തിന് മുകളിൽ 20 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം സ്ലാബും ആവശ്യമാണ്. എങ്കിൽ മാത്രമേ വിലക്കയറ്റത്തിനനുസരിച്ച് നികുതിദായകരുടെ സേവിങ്‌സും കൂടുകയുള്ളു.

സെക്ഷൻ 80 സി: നികുതി ഭാരം കുറയ്ക്കുന്നതിനുള്ള പ്രധാന വകുപ്പ് സെക്ഷൻ 80 സി ആണ്. ഇതിന്‍റെ ഭാഗമായി വിവിധ സ്‌കീമുകളിൽ 1,50,000 രൂപ വരെ നിക്ഷേപിക്കാനുള്ള അവസരമാണ് ഇവർ നൽകുന്നത്. ഇപിഎഫ്, വിപിഎഫ്, പിപിഎഫ്, ലൈഫ് ഇൻഷുറൻസ്, ഹോം ഇക്വിറ്റി, ഇഎൽഎസ്എസ്, ടാക്സ് സേവിങ് എഫ്‌ഡികൾ, കുട്ടികളുടെ ട്യൂഷൻ ഫീസ് തുടങ്ങി നിരവധി കാര്യങ്ങൾ ഇതിന്‍റെ ഭാഗമാണ്.

2014 മുതൽ ഇതിൽ മാറ്റം വന്നിട്ടില്ല. 80 സി പ്രകാരം 1.5 ലക്ഷം രൂപയ്ക്കുവരെയാണ് ഇളവ്. ഇതില്‍ വിവിധ ചിലവുകളും നിക്ഷേപവും ഉള്‍പ്പെടും. ഈ പരിധി ഇത്തവണ 2 ലക്ഷമാക്കുമെന്നാണ് പ്രതീക്ഷ.

ടേം ഇൻഷുറൻസ് പോളിസികൾ: ടേം ഇൻഷുറൻസ് പോളിസികളുടെ ആവശ്യകത ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇവരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക വിഭാഗം നൽകണമെന്നാണ് ആവശ്യം. ഹോം ലോൺ പ്രിൻസിപ്പലിനും പലിശ തുകയ്ക്കുമായി രണ്ട് പ്രത്യേക വിഭാഗങ്ങളുണ്ട്.

ആർബിഐ റിപ്പോ നിരക്ക് 225 ബേസിസ് പോയിന്‍റ് വർധിപ്പിച്ചു. ഇത് ഭവന വായ്‌പകൾ ചെലവേറിയതാക്കി. അതിനാൽ മുതലും പലിശയും അടയ്‌ക്കുന്നതിന് ഒരൊറ്റ വിഭാഗം രൂപീകരിക്കുകയും 5 ലക്ഷം രൂപ വരെ ഇളവ് നൽകുകയും വേണം. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറെ ഗുണം ചെയ്യും.

ജിഎസ്‌ടി കുറയ്ക്കുക: പോളിസി ഉടമകൾക്കൊപ്പം, ആരോഗ്യ ഇൻഷുറൻസ്, ടേം ലൈഫ് ഇൻഷുറൻസ് പോളിസികളിലെ ജിഎസ്‌ടി എന്നിവയും കുറയ്‌ക്കണമെന്നാണ് വ്യവസായ മേഖലയുടെ ആവശ്യം. 18 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.