ചണ്ഡീഗഡ് : അടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണം ആരംഭിക്കാനൊരുങ്ങി ബഹുജൻ സമാജ് പാർട്ടി. ഫെബ്രുവരി 8ന് പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്ന് ബിഎസ്‌പി പഞ്ചാബ് പ്രസിഡന്‍റ് ജസ്വിർ സിങ് ഗാർഹി വെള്ളിയാഴ്ച പറഞ്ഞു. ഇതിന്‍റെ ഭാഗമായി നവാൻഷഹറിൽ ബിഎസ്‌പി അധ്യക്ഷ മായാവതി റാലിയെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശിരോമണി അകാലിദൾ (എസ്എഡി)-ബിഎസ്പി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ പഞ്ചാബിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് ഗാർഹി പറഞ്ഞു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ ബിഎസ്‌പി-എസ്എഡി സഖ്യം പഞ്ചാബിനെ കോൺഗ്രസ് പാർട്ടിയുടെ ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മായാവതി മത്സരിക്കില്ലെന്നും പകരം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളുടെ പ്രചാരണത്തിനായി ഇറങ്ങുമെന്നും നേരത്തേ ബിഎസ്‌പി ജനറൽ സെക്രട്ടറി എസ്.സി മിശ്ര അറിയിച്ചിരുന്നു.
ALSO READ: Covid-19: രാജ്യത്തെ കൊവിഡ് വ്യാപനം; സ്ഥിതി വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം