ETV Bharat / bharat

മായാവതിക്ക് പിൻഗാമിയായി അനന്തരവൻ; ബിഎസ്‌പിയെ ഇനി ആകാശ് ആനന്ദ് നയിക്കും

author img

By ETV Bharat Kerala Team

Published : Dec 10, 2023, 6:19 PM IST

Akash Anand BSP charge : നിലവില്‍ ബിഎസ്‌പിയുടെ ദേശീയ കോര്‍ഡിനേറ്ററാണ് മായാവതിയുടെ ഇളയ സഹോദരൻ ആനന്ദ് കുമാറിന്‍റെ മകനായ ആകാശ്. ആകാശിന്‍റെ നേതൃത്വം യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടൽ.

Etv Bharat BSP chief Mayawati declares nephew Akash Anand as her successor  Akash Anand BSP  മായാവതിക്ക് പിൻഗാമിയായി അനന്തരവൻ  ആകാശ് ആനന്ദ്  ബിഎസ്‌പി അധ്യക്ഷ മായാവതി  Akash Anand  BSP Chief  Mayawati Nephew Akash Anand  Bahujan Samaj Party
BSP Chief Mayawati Declares Nephew Akash Anand As Her Successor

ലഖ്‌നൗ : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനന്തരവന്‍ ആകാശ് ആനന്ദിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) അധ്യക്ഷ മായാവതി (BSP Chief Mayawati Declares Nephew Akash Anand As Her Successor). ലഖ്‌നൗവില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് നിർണായക പ്രഖ്യാപനം. നിലവില്‍ പാര്‍ട്ടിയുടെ ദേശീയ കോര്‍ഡിനേറ്ററാണ് മായാവതിയുടെ ഇളയ സഹോദരൻ ആനന്ദ് കുമാറിന്‍റെ മകനായ 31 കാരന്‍. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മായാവതി നേരിട്ടാകും പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യുക. മറ്റ് സംസ്ഥാനങ്ങളാണ് ആകാശിന്‍റെ പരിധിയിൽ വരിക എന്നാണ് റിപ്പോർട്ട്.

2016ൽ സഹാരൻപുരില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് ആകാശ് മായാവതിക്കൊപ്പം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തുടർന്ന് 2017 ഫെബ്രുവരിയിൽ മീററ്റിൽ നടന്ന റാലിയിലും അദ്ദേഹം മായാവതിക്കൊപ്പം കാണപ്പെട്ടു. പിന്നീട് 2019 ലെ പൊതുതെരഞ്ഞെടുപ്പ് വേളയിലാണ് മായാവതി തൻ്റെ അനന്തരവനെ ബിഎസ്‌പി പ്രസ്ഥാനത്തിന്‍റെ ഭാഗമായി പ്രഖ്യാപിക്കുന്നത്.

2019 തെരഞ്ഞെടുപ്പിൽ ബിഎസ്‌പിയുടെ താര പ്രചാരകരുടെ പട്ടികയിൽ ആനന്ദും ഉൾപ്പെട്ടിരുന്നു. ഇക്കാലയളവിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മായാവതിയ്ക്ക് പ്രചാരണ വിലക്ക് ഏർപ്പെടുത്തിയപ്പോൾ ആഗ്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പിതൃസഹോദരിക്കു വേണ്ടി പ്രസംഗിച്ചത് ആകാശ് ആയിരുന്നു. തുടർന്നിങ്ങോട്ട് സംസ്ഥാനത്തെ ബിഎസ്‌പി രാഷ്ട്രീയത്തിൽ ആകാശിന്‍റെ സജീവ ഇടപെടൽ പ്രകടമായിരുന്നു.

അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ആകാശ് പ്രധാന ചുമതലകൾ വഹിച്ചു. രാജസ്ഥാനിൽ ബിഎസ്‌പിക്ക് രണ്ട് സീറ്റ് നേടാനായത് ആകാശിന്‍റെ മികച്ച പ്രവർത്തനം മൂലമാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ആകാശ് രാജസ്ഥാനിൽ നടത്തിയ സർവജൻ ഹിതയ്, സർവജൻ സുഖയ് സങ്കൽപ് എന്ന പദയാത്ര പാർട്ടിക്കു കരുത്തു പകർന്നതായി വിലയിരുത്തപ്പെടുന്നു.

2007ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബഹുജൻ സമാജ് പാർട്ടി അധികാരത്തിലെത്തിയത്. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ആദ്യമായായിരുന്നു ഒരു പാർട്ടി എല്ലാ റെക്കോർഡുകളും തകർത്ത് വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്നത്. അന്ന് ബിഎസ്‌പി നേടിയ വിജയം രാജ്യവ്യാപകമായി ചർച്ചചെയ്യപ്പെട്ടു. എന്നാൽ അഞ്ച് വർഷത്തെ കാലാവധി അവസാനിച്ചപ്പോൾ ബിഎസ്‌പിയെ പരാജയപ്പെടുത്തി സമാജ്‌വാദി പാർട്ടിയാണ് അധികാരത്തിലെത്തിയത്.

Also Read: 'മുസ്‌ലിങ്ങളോട് ചിറ്റമ്മ നയം, സമുദായം ഭയത്തില്‍ കഴിയുന്നു' ; യോഗി സര്‍ക്കാരിനെതിരെ മായാവതി

സമാജ്‌വാദി പാർട്ടിക്ക് ശേഷം രണ്ടുവട്ടം അടുപ്പിച്ച് ബിജെപി ഭരണത്തിൽ വന്നതോടെ ബിഎസ്‌പിയുടെ അടിത്തറ ഇളകി. ഉത്തർപ്രദേശിൽ 2022 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ കേവലം ഒരു സീറ്റിൽ മാത്രമാണ് ബിഎസ്‌പി ജയിച്ചത്. ഈ സാഹചര്യത്തിലാണ് പാർട്ടിയിൽ തലമുറ മാറ്റം ഉണ്ടാകുന്നത്. ആകാശിന്‍റെ നേതൃത്വം യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുമെന്നാണ് ബിഎസ്‌പിയുടെ കണക്കുകൂട്ടൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.